education
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം. അമിതഭാരം ഇല്ലാതെയാക്കണം: കെ എ ടി എഫ്


മലപ്പുറം: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ പേരില്‍ അധ്യാപകരുടെ മേലില്‍ അമിത ഭാരം ചുമത്തുന്നത് ഒഴിവാക്കണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ മലപ്പുറം ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് പി കെ ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ വികസന പദ്ധതി തയ്യാറാക്കല്‍, കോര്‍ണര്‍പി ടി എ , മലയാളത്തിളക്കം, ശ്രദ്ധ തുടങ്ങിയ അധ്യയന വര്‍ഷത്തിന്റെ അവസാനത്തില്‍ അടിക്കടിയുള്ള പരിപാടികള്‍ അധ്യയനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇത്തരം പദ്ധതികള്‍ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ആസൂത്രണം ചെയ്യണമെന്ന് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.സംസ്ഥാന സെക്രട്ടറി സി അബ്ദുല്‍ അസീസ് ഉല്‍ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എസ് എ റസാഖ് റിപ്പോര്‍ട്ടും ട്രഷറര്‍ എം മന്‍സൂര്‍ കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ എ റഷീദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായി പി അബദുല്‍ ലത്തീഫ് മഞ്ചേരി. (പ്രസിഡന്റ്), ടി പി അബദുറഹീം പരപ്പനങ്ങാടി , സി എച്ച് ഫാറൂഖ് മങ്കട, സി പി മുഹമ്മദ് കുട്ടി കുറ്റിപ്പുറം ,സി എം സജീബ് പൊന്നാനി, സി സലീം കിഴിശ്ശേരി (വൈസ് പ്രസിഡന്റുമാര്‍) അബ്ദുല്‍ ലത്തീഫ് ടി സി ഉദിരംപൊയില്‍ (ജനറല്‍ സിക്രട്ടറി), ഹുസൈന്‍ പാറല്‍ പെരിന്തല്‍മണ്ണ , ജാഫര്‍ വേങ്ങര , കെ അശ്‌റഫ് കൊണ്ടോട്ടി, ഹാരിസ് കുറ്റിപ്പുറം, ഇസ്ഹാഖ് തിരൂര്‍ ( ജോ. സെക്രട്ടറിമാര്‍ ), എം പി ഫസല്‍ മലപ്പുറം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. എക്‌സിക്യുട്ടീവ് അംഗങ്ങളായി അബ്ദുറഷീദ് അരീക്കോട്,അബ്ദുസമദ് എടപ്പാള്‍, നജ്മുദ്ദീന്‍ തിരൂര്‍, ഹലീം നിലമ്പൂര്‍, ശറഫുദ്ദീന്‍ ഹസ്സന്‍ താനൂര്‍, സി. മുഹമ്മദ് മേലാറ്റൂര്‍ , സി എം മിസ്ഹബ് മഞ്ചേരി, ഓഡിറ്റര്‍മാരയി കെ എം ശാഫി കിഴിശ്ശേരി, എ പി അബുല്‍ അലി മലപ്പുറം ന്നിവരെയും തെരഞ്ഞെടുത്തു.

Share this post: