പ്രാദേശിക വാര്‍ത്തകള്‍
പൊന്നാനി മിസ്രി പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനോദ്ഘാടനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും

13/02/2020
പൊന്നാനി മിസ്രി പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനോദ്ഘാടനം നാളെ വൈകീട്ട് നാലിന് മിസ്രി പളളിയില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. സര്‍ക്കാരിന്റെ ബൃഹത് പദ്ധതിയായ മുസിരിസ് പൈതൃക പദ്ധതിയിലുള്‍പ്പെടുത്തിയാണ് പതിനാറാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട മിസ്രി പള്ളിയുടെ പുനരുദ്ധാരണം. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും ഹെറിറ്റേജ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി രൂപികൃതമായ പദ്ധതിയാണ് മുസിരിസ് പൈതൃക പദ്ധതി. 500 വർഷത്തോളം പഴക്കമുള്ള മിസ്‌രിപള്ളി ഷൈഖ് സൈനുദ്ധീൻ മഖ്ദൂമിന്റേയും മിസ്‌രികൾ അഥവാ ഈജിപ്തുകാരുമായി നമുക്കുണ്ടായിരുന്ന സൈനീക-വ്യാപര ബന്ധങ്ങളുടേയും ഓർമ്മകളുണർത്തുന്ന ചരിത്ര ശേഷിപ്പുകളാണ്.

കാലപ്പഴക്കത്താൽ തകർച്ചയിലായ പള്ളി പുതുക്കിപ്പണിയുന്നതിനായി പള്ളിയുടെ ഒരു ഭാഗം പൊളിച്ചു നീക്കിയത് വിവാദമായ പശ്ചാത്തലത്തിലാണ് മിസ്‌രിപള്ളി വീണ്ടും വാർത്തകളിൽ നിറഞ്ഞത്. കോൺക്രീറ്റ് കെട്ടിടം പണിതാൽ അതിന്റെ പഴമയും പൈതൃകഭംഗിയും നഷ്ടപ്പെടുമെന്നും ചരിത്രശേഷിപ്പുകളെ അതേ രീതിയിൽ നിലനിർത്തണമെന്നും പലകോണിൽ നിന്നായി ആവശ്യമുയർന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു സ്ഥലം എം.എൽ.എയും നിയമസഭാ സ്പീക്കറുമായ ശ്രീ. പി. ശ്രീരാമകൃഷ്ണൻ പള്ളി സന്ദർശിച്ചതും സർക്കാർ എറ്റെടുത്തതും.

ചടങ്ങില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി .എം ആറ്റുണ്ണി തങ്ങള്‍ അധ്യക്ഷനാകും. മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടര്‍ പി.എം നൗഷാദ്, പൊന്നാനി നഗരസഭ വൈസ് ചെയര്‍മാന്‍ രമാദേവി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ , രാഷ്ട്രീയ- സാംസ്‌കാരിക നേതാക്ക•ാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share this post: