പ്രാദേശിക വാര്‍ത്തകള്‍
പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ടുപാടിച്ചു; താനൂര്‍ സി ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

01/11/2017

പരപ്പനങ്ങാടി: പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ടുപാടിച്ച താനൂര്‍ സി ഐ അലവിക്കെതിരെ അന്വേഷണത്തിന് തിരൂര്‍ ഡി വൈ എസ് പിക്ക് ഉത്തരവ് ലഭിച്ചു. പാട്ടുപാടിക്കുന്ന ദൃഷ്യങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ബ്രഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താനൂര്‍ സി ഐക്കെതിരെ മുമ്പും നിരവധി ആരോപണങ്ങളുണ്ടായ സാഹചര്യത്തില്‍ വകുപ്പ് തല അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്.

Share this post: