Main News
പ്രതിസന്ധികളെ നേരിടാന്‍ ആത്മീയ നേതാക്കള്‍ മുന്നോട്ട് വരണം : ആലിക്കുട്ടി മുസ്ലിയാര്‍
ന്യൂനപക്ഷങ്ങള്‍ നേരിടുന്ന സാമൂഹിക പ്രതിസന്ധികള്‍ നേരിടാന്‍ ആത്മീയ നേതാക്കള്‍ മുന്നോട്ടുവരികയും ഐക്യത്തോടെ പ്രതിരോധം തീര്‍ക്കുകയും ചെയ്യണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന:സെക്രട്ടറി  കെ.ആലിക്കുട്ടി മുസ്ലിയാര്‍.  മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടന്ന പ്രാര്‍ത്ഥനാ-സനദ് ദാന സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതനേതൃത്വവും ആത്മീയ നേതൃത്വവും മുന്നില്‍ നിന്നു നയിക്കാന്‍ തയ്യാറാകണം. പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ ന്യൂനപക്ഷ മുസ്ലിംകളും താഴ്ന്ന വര്‍ഗ്ഗങ്ങളും കൂടുതല്‍ പ്രതിസന്ധികളെ അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണ്. മതപരമായ ചടങ്ങുകള്‍ക്ക് പോലും വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കുന്നു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ മത സംഘടനകളും ആത്മീയ നേതാക്കളും ശക്തമായി മുന്നോട്ട് വരണമെന്നും സാമൂഹിക പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍വ്വ രെയും ഒന്നിച്ച് നിര്‍ത്തി മമ്പുറം തങ്ങള്‍ നടത്തിയ പ്രതിരോധമാണ് നാം മാതൃകയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Share this post: