Main News
പ്രളയക്കെടുതിക്കിടെ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് ജനമൈത്രി പൊലിസിന്റെ ആദരം

സ്വന്തം ജീവന്‍ പോലും പണയം വെച്ച് പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് ജനമൈത്രി പോലീസിന്റെ ആദരം. ജനമൈത്രി സുരക്ഷാ സമിതിയുടെ കൂടി ആഭിമുഖ്യത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയവരെയും നേതൃത്വം നല്‍കിയവരെയും ആദരിച്ചത്. തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങ് ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍, ട്രോമകെയര്‍ വളണ്ടിയര്‍മാര്‍, പോലീസ്, ഫയര്‍ഫോഴ്സ്, കെ.എസ്.ഇ.ബി, റവന്യൂ ജീവനക്കാര്‍, സാന്ത്വനം കൂട്ടായ്മ അംഗങ്ങള്‍ എന്നിവര്‍ക്ക് എസ്.പി ഉപഹാരം സമ്മാനിച്ചു. നഗരസഭ ചെയര്‍മാന്‍ കെ.ബാവ അധ്യക്ഷനായി. ഡി.വൈ.എസ്.പി ബിജുഭാസ്‌കര്‍ മുഖ്യ പ്രഭാഷണം നടത്തി. എസ്.ഐ സുമേഷ് സുധാകര്‍, എ.എസ്.ഐ പി.ഡി ജോസഫ്, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കെ ഹഫ്സത്ത്, തലക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിബാവ, സി.പി ഷുക്കൂര്‍, പി.കെ ഖമറുദ്ദീന്‍, അഡ്വ.പി.വിക്രംകുമാര്‍, പ്രസ് ക്ലബ് സെക്രട്ടറി പി.കെ രതീഷ് സംസാരിച്ചു.

Share this post: