പ്രാദേശിക വാര്‍ത്തകള്‍
പ്രളയ ബാധിതര്‍ക്ക് സംഘ മിത്രം റസിഡന്‍സ് അസോസിയേഷന്‍ സഹായഹസ്തം


16/Aug/2019
മലപ്പുറം : മുണ്ടുപറമ്പ് പത്താം വാര്‍ഡിലെ പ്രളയ ബാധിതര്‍ക്ക് സംഘമിത്രീ റസിഡന്‍സ് അസോസിയേഷന്‍ സഹായഹസ്തം.പത്താം വാര്‍ഡിലെ മുഴുവന്‍ പ്രളയബാധിതര്‍ക്കും അവരുടെ വീടുകളില്‍ എത്തി കിറ്റുകളും വെള്ളവും വിതരണം ചെയ്തു.

അരി, പഞ്ചസാര, തേയില, സോപ്പ്, കുടിവെള്ളം മറ്റ് വീട്ടാവശ്യങ്ങള്‍ക്കും ഉള്ള സാധനസാമഗ്രികള്‍ എന്നിവ അടങ്ങുന്ന കിറ്റുകള്‍ ആണ് വിതരണം ചെയ്തത്. അസോസിയേഷന്‍ പ്രസിഡണ്ട് അനില്‍ പി എം, സെക്രട്ടറി നാരായണന്‍കുട്ടി മാസ്റ്റര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ആശിഷ് പി എം, ഉദയനാരായണന്‍, കണ്ണന്‍, മീര, സുജാത, പത്മരാജന്‍, ബിനീഷ്, ഗോപി, രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Share this post: