കേരളം
പ്രീ-പ്രൈമറി ജീവനക്കാര്‍ ആഹ്ലാദ പ്രകടനം നടത്തി

12/09/2017

മലപ്പുറം : സര്‍ക്കാര്‍ സ്‌കൂളുകളോട് അനുബന്ധിച്ച് അധ്യാപക രക്ഷാകര്‍തൃസമിതി നടത്തുന്ന പ്രീ -പ്രൈമറിയിലെ ജീവനക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി ലീവ് ആനുകൂല്യങ്ങള്‍ അനുവദിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കേരള സ്റ്റേറ്റ് പ്രീ പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷന്‍ മലപ്പുറത്ത് പ്രകടനം നടത്തി. പ്രകടനത്തിന് എ കെ സോമന്‍, വി. സുരഭി ബേബി, കെ. പി. സരിത, പി. കെ. പ്രേമലത, ടി. ശാന്തകുമാരി , ടി എ അനില്‍കുമാരി, പി. കെ. ശൈലജ എിവര്‍ നേതൃത്വം നല്‍കി.

Share this post: