പ്രാദേശിക വാര്‍ത്തകള്‍
ബി.ജെ.പി എതിർപ്പ്; തിരൂരിൽ വാഗൺ ട്രാജഡി ദൃശ്യം റയിൽവേ മായ്ച്ചു

05/11/2018

തിരൂർ: വാഗൺ ട്രാജഡി ചരിത്ര ദൃശ്യം റയിൽവേ സ്റ്റേഷൻ ചുവരിൽ രേഖപ്പെടുത്തി ഒരു നാൾ കൊണ്ട് തന്നെ റയിൽവേ ചിത്രം മായ്ച്ചു. ഡൽഹിയിൽ നിന്നും കേന്ദ്ര റയിൽവേ ബോർഡിൽ നിന്നും അടിയന്തര സന്ദേശമെത്തിയതിനെ തുടർന്നാണ് ദൃശ്യം മായ്ച്ചത്.

അതാത് പ്രദേശങ്ങളിലെ ചരിത്ര പ്രാധാന്യം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വാഗൺ ട്രാജഡി വരച്ചത്. ഇതിനെതിരെ കേന്ദ്രത്തെ ചിലർ തെറ്റായ സന്ദേശം ധരിപ്പിച്ചതിനെ തുടർന്നാണ് ചിത്രം മായ്ക്കാനിടയാക്കിയതെന്നാണ് സൂചന.

ചരിത്രമാണെങ്കിലും ഭീകര ദൃശ്യം പ്രദർശിപ്പിക്കുന്നത് ഗുണകരമാകില്ലെന്നതാണ് ദൃശ്യം മായയ്ക്കാൻ കാരണമായി പാലക്കാട് ഡിവിഷൻ ഉദ്യോഗസ്ഥർ പറഞ്ഞത്. വാഗൺ ട്രാജഡി സ്വാതന്ത്ര്യ സമരഭാഗമല്ലെന്നും, മലബാർ ലഹള വർഗ്ഗീയ കലാപമാണെന്നും പ്രചരിപ്പിച്ച് ബി.ജെ.പി..രംഗത്ത് വന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ചിത്രം മായ്ക്കാൻ റയിൽവേ തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

Share this post: