അറിയിപ്പുകള്‍
ഭൂരേഖ കമ്പ്യൂട്ടവല്‍ക്കരണം

25-Jul-2017
പെരിന്തല്‍മണ്ണ: വലമ്പൂര്‍ വില്ലേജില്‍ താഴെ പറയുന്ന സ്ഥലങ്ങളില്‍ ഭൂരേഖ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനുളള അപേക്ഷകള്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 മണിവരെ ക്യാമ്പ് ചെയ്ത് സ്വീകരിക്കും. ജൂലൈ 25 ന് തിരൂര്‍ക്കാട് വാവാസ് ഓഡിറ്റോറിയം.
ജൂലൈ 29 എ എം എല്‍ പി സ്‌കൂള്‍ വലമ്പൂര്‍ വെസ്റ്റ്, ആഗസ്റ്റ് അഞ്ചിന് എ എം എല്‍ പി എസ് വലമ്പൂര്‍ ഈസ്റ്റ് (പൂപ്പലം). ജന്‍മം ആധാരങ്ങളുടെ മാത്രം രേഖകളാണ് ക്യാമ്പില്‍ ഹാജറാക്കേണ്ടത്. അപേക്ഷയോടൊപ്പം ഭൂനികുതി രശീതിന്റെ കോപ്പിയും ഹാജറാക്കണം. ആധാര്‍കാര്‍ഡും ആധാരവും ഒത്തുനോക്കുന്നതിന് അപേക്ഷകരുടെ കൈവശം ഉണ്ടായിരിക്കേണ്ടതാണ്. അപേക്ഷാഫോറം ക്യാമ്പിലും അക്ഷയ കേന്ദ്രങ്ങളിലും വില്ലേജ് ഓഫീസിലും ലഭിക്കും.

Share this post: