പ്രാദേശിക വാര്‍ത്തകള്‍
മഞ്ചേരിയുടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി

31/10/2017
മഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 2017 നവംബര്‍ 1 മുതല്‍ ഡിസംബര്‍ 27 വരെ നടത്തുന്ന ഷോപ്പിങ് ഫെസ്റ്റിവല്‍ ‘മൊഞ്ചുള്ള മഞ്ചേരിക്ക്’ വര്‍ണശബളമായ തുടക്കം. മൊഞ്ചുള്ള മഞ്ചേരിയുടെ വിശേഷങ്ങളും ആഘോഷങ്ങളുമായി നാടാകെ സഞ്ചരിക്കുന്ന ‘Moving Stage’ന്റെ ഫ്‌ലാഗ് ഓഫ് കര്‍മം ശ്രീ. എം.പി.എം ഹമീദ് കുരിക്കള്‍ നിര്‍വഹിച്ചു. തുടര്‍ന്ന് താളവാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര മഞ്ചേരി പട്ടണത്തെ വലം വെച്ചു.

Share this post: