പ്രാദേശിക വാര്‍ത്തകള്‍
മദ്രസാ അദ്ധ്യാപകര്‍ക്ക് ക്ഷേമ ബോര്‍ഡ് രൂപീകരിക്കും


മലപ്പുറം: കേരളത്തിലെ മദ്രസാ അദ്ധ്യാപകര്‍ക്ക് ക്ഷേമബോര്‍ഡ് രൂപികരിക്കുമെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞു. മദ്രസാ അദ്ധ്യാപകരെ സൈക്കോളജി കൗണ്‍സിലര്‍മാരാക്കിമാറ്റുന്നതിന് ഹജ്ജ് ഹൗസ് കേന്ദ്രമാക്കി കിലയുടെ മാതൃകയില്‍ പരിശീലനകേന്ദ്രം ആരംഭിക്കാനും പദ്ധതിയുള്ളതായി മദ്രസാ അദ്ധ്യാപകര്‍ക്കുള്ള ഭവനവായ്പാ പദ്ധതി ഉദ്ഘാടനം ചെയ്ത് ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു. ക്ഷേമബോര്‍ഡ് വരുന്നതോടെ അദ്ധ്യാപകരുടെ വേതനമടക്കമുള്ള കാര്യങ്ങളില്‍ വര്‍ദ്ധനയുണ്ടാകും. രാഷ്ട്രീയ ബഹുസ്വരത ഉള്‍ക്കൊണ്ട് ദേശീയോദ്ഘ്രദനത്തിന്റെ ഭാഗമാകുന്നതിനും പുതിയ കാലത്തിലെ കുട്ടികളോട് മാനസികമായി ഇടപെടുന്നതിനുമാവശ്യമായ പരിശീലനം നല്‍കും. മന്ത്രി പറഞ്ഞു.

Share this post: