education
മലപ്പുറം ഗവ.വനിതാ കോളേജിന്റെ എന്‍ എസ് എസ് ക്യാമ്പിന് രാമപുരത്ത് തുടക്കമായി

24/12/2017

മലപ്പുറം ഗവ.വനിതാ കോളേജിന്റെ എന്‍ എസ് എസ് ക്യാമ്പിന് രാമപുരത്ത് തുടക്കമായി
മലപ്പുറം; മലപ്പുറം ഗവ.വനിതാ കോളേജിന്റെ ആദ്യ എന്‍ എസ് എസ് സപ്തദിന സ്‌പെഷ്യല്‍ ക്യാമ്പിന് രാമപുരം എ എച്ച് എല്‍ പി സകൂളില്‍ തുടക്കമായി. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷഹീദ എലിക്കോട്ടില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പുഴക്കാട്ടിരി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി ടി ബഷീര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ. ഗീത നമ്പ്യാര്‍ സ്വാഗതം പറഞ്ഞു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഷെമിന്‍ കെ ക്യമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിഷദീകരിച്ചു. സെക്രട്ടറി സൗഭാഗ്യ ക്രൈസ്റ്റ് നന്ദി പറഞ്ഞു. ഡിസബര്‍ 24 മുതല്‍ 30 വരെ രാമപുരം എ എച്ച് എല്‍ പി സകൂളില്‍ നടക്കുന്ന ക്യാമ്പ് പുഴക്കാട്ടിരി പഞ്ചായത്തിന്റെ മാലിന്യ നിര്‍മ്മാജന പദ്ധതിയുമായി സഹകരിച്ചാണ്.

Share this post: