അറിയിപ്പുകള്‍
മലപ്പുറം താലൂക്ക്‌ ആശുപത്രിയില്‍ ക്ലീനിങ്‌ തൊഴിലാളികളുടെ ഒഴിവുകള്‍

16-Jul-2017
മലപ്പുറം : മലപ്പുറം താലൂക്ക്‌ ആശുപത്രിയില്‍ ക്ലീനിങ്‌ ജീവനക്കാരുടെ നിലവിലുള്ള ഒഴിവിലേക്ക്‌ 600 രൂപ ദിവസക്കൂലിക്ക്‌ നിയമനത്തിന്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അഞ്ചാം ക്ലാസിന്‌ മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരാകണം. പ്രവര്‍ത്തി പരിചയമുള്ളവര്‍ രേഖകള്‍ സഹിതം എത്തണം. മലപ്പുറം നഗരസഭ പരിധിയിലുള്ളവര്‍ക്ക്‌ മുന്‍ഗണ. താല്‍പര്യമുള്ളവര്‍ ജൂലൈ 19ന്‌ രാവിലെ 10.30ന്‌ കൂടിക്കാഴ്‌ചയ്‌ക്കായി ആശുപത്രിയില്‍ എത്തണം.

Share this post: