പ്രാദേശിക വാര്‍ത്തകള്‍
മലപ്പുറം നഗരസഭയിൽ നടന്ന അഴിമതി വിജിലൻസ്അന്വേഷിക്കണം: പ്രതിപക്ഷം

17-Jun-2017
മലപ്പുറം : കോടിക്കണക്കിന് രൂപ നഗരസഭക്ക് നഷ്ടമുണ്ടാക്കിയതായി കണ്ടത്തിയ പദ്ധതികൾ വിജിലൻസ് അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപെട്ടു. ഓഡിറ്റ് റിപ്പോർട്ടിൻമേൽ കൗൺസിൽ നടന്ന ചർച്ചയിലാണ് ആവശ്യം ഉന്നയിച്ചത്. നഗരസഭയുടെ ഇ.ടോയ്ലറ്റ് പദ്ധതി 3 ടോയ് ലറ്റ് സ്ഥാപിക്കുന്നതിന് 37 ലക്ഷം രൂപ ചിലവഴിച്ചത് ഒരാൾ തന്നെ രണ്ട് ടെന്റർ തന്നതാണന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്.ഇതിൽ തീവെട്ടി കൊള്ള നടന്നിട്ടുണ്ടെന്നും ടെൻറർ നടപടിക്കു മുൻപേ ടോയ് ലറ്റ് മലപ്പുറത്തെത്തിയതും അന്വേഷിക്കണമെന്നും സർക്കാർ അനുമതി ലഭിക്കാതെ ഇത്തരം പദ്ധതി നടപ്പാക്കിയതിലെ കമ്മീഷൻ താൽപര്യം അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ഭരണ സമതിയുടെ കെടുകാര്യസ്ഥത മൂലം ലോകബാങ്ക് സഹായം നഷ്ടപ്പെട്ടതും ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.മലപ്പുറം ആപ്പ് എന്ന നടപ്പാക്കാത്ത പദ്ധതിക്ക് സർക്കാറിൻെറയും ബന്ധപ്പെട്ട lT വകുപ്പിൻറെയും അനുമതി ഇല്ലാതെ 7 ലക്ഷം രൂപ കൊടുത്തതും തിരിച്ച് പിടിക്കാൻ ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.

ഏറെ കൊട്ടിയാഘോഷിച്ച് നടപ്പാക്കിയ വൈഫൈ പദ്ധതിക്ക് സർക്കാർ അനുമതി ലഭിച്ചില്ലെന്നും ഇത് നഗരസഭക്ക് കോടികളുടെ നഷ്ടം വരുത്തി എന്നും AG റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇത്തരം ക്രമക്കേടുകൾക്കെതിരെ വിജലൻസ് അന്വേഷണം പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ ഭരണപക്ഷം അന്വേഷണത്തെ എതിർക്കുകയാണുണ്ടായത്. നഗരസഭയിലെ വ്യാപകമായ ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് അധിക്യതർക്ക് പരാതി നൽകുകയാണ് പ്രതിപക്ഷം.ഇത്തരം അഴിമതിക്ക് കൂട്ടുനിൽക്കുന്ന ഭരണ സമതിക്കെതിരെ ജനകീയ പ്രക്ഷോപങ്ങൾ ഉയർത്തി കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് ഒ.സഹദേവൻ പറഞ്ഞു.

Share this post: