മിനി പമ്പയിലെ സൗകര്യങ്ങള്‍ അവലോകനം ചെയ്തു.

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BF%E0%B4%95-%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D/%E0%B4%AE%E0%B4%BF%E0%B4%A8%E0%B4%BF-%E0%B4%AA%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%B8%E0%B5%97%E0%B4%95%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3/">
Twitter

മിനി പമ്പയിലെ സൗകര്യങ്ങള്‍ അവലോകനം ചെയ്തു.

14/11/2017
കുറ്റിപ്പുറം: ശബരിമല തീര്‍ത്ഥാടന കാലത്ത് ഇടത്താവളമായി ഉപയോഗിക്കുന്ന മിനി പമ്പയില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങളൊരുക്കുന്നതുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റില്‍ അവലോകന യോഗം ചേര്‍ന്നു. യോഗത്തില്‍ ഡപ്യുട്ടി കലക്ടര്‍ വി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മിനിപമ്പയുടെ തൊട്ടടുത്ത കടവുകളില്‍ കൂടി ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതിനും പോലിസിനെ വിന്യസിക്കുന്നതിനും തീരുമാനിച്ചു. ആവശ്യമായ ലൈറ്റിംഗ് സംവിധാനം പൂര്‍ത്തിയായി വരുന്നതായി യോഗം വിലയിരുത്തി. ആധുനിക സൗകര്യങ്ങളോടു കൂടിയ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുന്നതിന്റെ ഭാഗമായി തീര്‍ത്ഥാടകര്‍ക്ക് സ്റ്റീല്‍ പ്ലെയിറ്റുകളും ഗ്ലാസുകളും വിതരണം ചെയ്യും. ഇതിനായി ശുചിത്വമിഷന്‍ പഞ്ചായത്തുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.
കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഡപ്യുട്ടി കലക്ടര്‍ ജെ.യു.അരുണ്‍,സ്‌പെഷ്യല്‍ ഓഫിസര്‍ ജയശങ്കര്‍ പ്രസാദ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സക്കീന തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share this post:

വാക്‌സിന്‍ വിരുദ്ധരുടെ കുപ്രചരണങ്ങളെ തിരിച്ചറിയണം: ജില്ലാ കലക്ടര്‍ അമിത് മീണ ഐ.എ.എസ്

ജില്ലയിലെ സെവന്‍സ് ഫുട്‌ബോള്‍ ടൂര്ണമെന്റുകള്‍ക്ക് മമ്പാട് തുടക്കമാവും

വേങ്ങര എസ് ഐക്കെതിരെ യുവജനകമ്മിഷനിൽ പരാതി

പ്രതിസന്ധികള്‍ നേരിടാന്‍ പെണ്‍കുട്ടികള്‍ ശാരീരികവും മാനസികവുമായി കരുത്തരാകണം; മന്ത്രി കെ.ടി. ജലീല്‍

കുമ്മനടിക്കേണ്ടെന്ന് സി പി ഐയോട് എ കെ ബാലന്‍

ഐ എസ് എല്ലിന് നാളെ തുടക്കം, ഉദ്ഘാടനം കൊച്ചിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും അമര്‍ തൊമര്‍ കൊല്‍ക്കത്തയും തമ്മില്‍

മഴ പെയ്തത് തവള കരഞ്ഞിട്ടല്ല; സി പി ഐയെ പരിഹസിച്ച് എന്‍ സി പി

മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികള്‍

വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക്

കോഴിക്കോട് സര്‍വ്വകലശാല; സെനറ്റും സിന്റിക്കേറ്റും പുനസംഘടിപ്പിക്കുന്നതിന് ഓര്‍ഡിനന്‍സിറക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും