ചരമം
മിനി ബസ്സ് ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ യാത്രക്കാരൻ മരിച്ചു

12/09/2017

കൊണ്ടോട്ടി:മിനി ബസ്സ് ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ യാത്രക്കാരൻ മരിച്ചു.ഡ്രൈവര്‍ക്ക് പരിക്കേറ്റു.നെടിയിരുപ്പ് ചിറയില്‍ ചുങ്കം പൈങ്ങിണിപ്പറമ്പന്‍ മൊയ്തീന്‍ എന്ന മാനു(61)ആണ് മരിച്ചത്.ഓട്ടോ ഡ്രൈവര്‍ ചിറയില്‍ ചുങ്കം എ.ടി അബ്ദുള്‍ റസാഖി(38)നെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ കരിപ്പൂർ വിമാനത്താവളത്തിനടുത്ത് കൂട്ടലുങ്ങൽ അയനിക്കാട് വളവില്‍ ഇന്നലെ രാവിലെ 7.30 ഓടെയാണ് അപകടം നടന്നത്.
കുമ്മിണിപ്പറമ്പില്‍ ബന്ധുവിന്റെ മരണ വീട്ടില്‍ പോയി മടങ്ങുകയായിരുന്ന മൊയ്തീന്‍ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ കൊണ്ടോട്ടിയില്‍ നിന്ന് കുമ്മിണിപ്പറമ്പിലേക്ക് പോവുകയായിരുന്ന സ്വകാര്യ മിനിബസ്സിടിക്കുകയായിരുന്നു.അപടകത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.ഓടിക്കൂടിയ നാട്ടുകാര്‍ മെയ്തീനെ ഉടന്‍ കൊണ്ടോട്ടി ആശുത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കൊണ്ടോട്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.ദീര്‍ഘകാലം പ്രവാസിയായിരുന്നു മരിച്ച മൊയ്തീന്‍.ഭാര്യ:കെ.ടി ഫാത്തിമ.മക്കള്‍:ഹംസ(സൗദി അറേബ്യ),സുലൈഖ,ഹസീന,സൗദാബി,റുബീന.മരുമക്കള്‍.അശ്‌റഫ്(ഫറോക്ക്),സൈതലവി(ഓമാനൂര്‍),ഹംസ(കൊട്ടൂക്കര),യൂനുസ്(കുമ്മിണിപ്പറമ്പ്),തസ്‌ലീന(കുന്നുംപുറം)

Share this post: