പ്രാദേശിക വാര്‍ത്തകള്‍
മീസില്‍സ്-റൂബെല്ല വാക്‌സിനേഷന്‍: കേന്ദ്ര ഉദ്യോഗസ്ഥന്‍ ജില്ലയില്‍

31/10/2017

മലപ്പുറം: ജില്ലയില്‍ നടക്കുന്ന മീസില്‍സ്-റൂബെല്ല വാക്‌സിനേഷന്‍ പദ്ധതി വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രഗവണ്‍മന്റിന്റെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ ഡോ.പ്രദീപ് ഹല്‍ഡ ജില്ലയില്‍ എത്തി. കലക്‌ട്രേറ്റില്‍ ജില്ലാ കലക്ടര്‍ അമിത് മീണയുമായി ചര്‍ച്ച നടത്തി. ജില്ലയിലെ നിലവിലെ സഹചര്യങ്ങളും വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളും ജില്ലാ കലക്ടര്‍ ഡോ.പ്രദീപ് ഹല്‍ഡയെ ബോധ്യപ്പെടുത്തി.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ സക്കീന. എന്‍.എച്ച്.എം മാനേജര്‍ ഡോ.എ.ഷിബുലാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Share this post: