Exclusive News
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: നാലു താലൂക്കുകളില്‍ നിന്നായി സമാഹരിച്ചത് മൂന്നു കോടിയോളം

കാലവര്‍ഷക്കെടുതിയെ തുടര്‍ന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള താലൂക്ക് തല വിഭവ സമാഹരണം നാലു താലൂക്കുകളില്‍ പൂര്‍ത്തിയായപ്പോള്‍ ആകെ സമാഹരിച്ചത് 29426820 രൂപ. ഏറനാട് താലൂക്കില്‍ നിന്നും 8462220 രൂപയും കൊണ്ടോട്ടി താലൂക്കില്‍ നിന്നു 6493318 രൂപയും നിലമ്പൂര്‍ താലൂക്കില്‍ നിന്നു 7647160 രൂപയും പെരിന്തല്‍മണ്ണ താലൂക്കില്‍ നിന്നു 14440122 രൂപയുമാണ് വ്യക്തികളില്‍ നിന്നു സ്ഥാപനങ്ങളില്‍ നിന്നുമായി സംഭാവന ലഭിച്ചത്.
ഉന്നത വിദ്യാഭ്യാസ വകുപ്പ മന്ത്രിയുടെ നേരിട്ടുള്ള നേതൃത്വത്തില്‍ നടക്കുന്ന ധനസമാഹരണത്തിന് മികച്ച പ്രതികരണമാണ് ജില്ലയില്‍ നിന്നു ലഭിക്കുന്നത്. താലൂക്ക് കേന്ദ്രങ്ങളില്‍ നടക്കുന്ന വിഭവ സമാഹരണത്തില്‍ അതതു മേഖലകളിലെ ജനപ്രതിനിധികളുടെയും ജില്ലാ കലക്ടര്‍ അമിത് മീണ ഉള്‍പ്പെടെയുള്ളവരുടെയും മുഴുസമയ, സജീവ സാന്നിദ്ധ്യവുമുണ്ട്.
ഇന്ന് രാവിലെ തിരൂരങ്ങാടി താലൂക്കിലും ഉച്ചക്ക് തിരൂര്‍ താലൂക്കിലും ധനസമാഹരണം നടക്കും. നാളെ രാവിലെ പൊന്നാനി താലൂക്കിലും പരിപാടി നടക്കും. 15 ന് രാവിലെ പത്ത് മണി മുതല്‍ മലപ്പുറം കലക്ടറേറ്റിലും മന്ത്രിയുടെ നേതൃത്വത്തില്‍ ധനസമാഹരണം നടക്കും.

Share this post: