പ്രാദേശിക വാര്‍ത്തകള്‍
മുല്ലപ്പള്ളിയുടെ ജനമഹായാത്ര നാളെ ജില്ലയിൽ, മൂന്നരക്കോടി പിരിച്ചെടുക്കും

08/02/2019

മലപ്പുറം: ‘നമ്മൾ ഇന്ത്യയെ കണ്ടെത്തി നമ്മൾ ഇന്ത്യയെ വീണ്ടെടുക്കും’ എന്ന മുദ്രാവാക്യമുയർത്തി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹാ യാത്ര നാളെ ജില്ലയിൽ പ്രവേശിക്കും. രാവിലെ 9.30ന് ഇടിമുഴിക്കലാണ് ആദ്യ സ്വീകരണം. മൂന്ന് ദിവസമാണ് ജില്ലയിൽ ജാഥ പര്യാടനം നടത്തുന്നത്.

ഉമ്മൻചാണ്ടി,രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ പി.സി ചാക്കോ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കും. ജാഥയുടെ ഭാഗമായാ രണ്ടായിരത്തിലതികം വരുന്ന ബൂത്തുകളിൽ നിന്ന് ഫണ്ട് ശേഖരിക്കും. ഒരു ബൂത്തിൽ നിന്ന് പന്ത്രണ്ടായിരം രൂപ വീതം പിരിച്ച് നൽകാനാണ് കെ.പി.സി.സി നിർദേശം. ഇത്തരത്തിൽ മൂന്നര കോടി രൂപ പിരിക്കാനാവുമെന്നാണ് നേതൃത്വം കരുതുന്നത്. ജാഥയെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.വി പ്രകാശ് പറഞ്ഞു.

Share this post: