പ്രാദേശിക വാര്‍ത്തകള്‍
മുസ്ലിം ലീഗ് പാണക്കാട് വില്ലേജ് സമ്മേളനം സംഘടിപ്പിച്ചു

മലപ്പുറം : മലപ്പുറം മുനിസിപ്പല്‍ മുസ്്‌ലീം ലീഗ് ക്യാമ്പയിന്റെ ഭാഗമായ വില്ലേജ് സമ്മേളനങ്ങള്‍ ആരംഭിച്ചു. പാണക്കാട് വില്ലേജ് സമ്മേളനം കിളിയമണ്ണില്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ക്യാമ്പയിന്റെ ഒന്നാം സെഷന്‍ പി പി കുഞ്ഞാന്റെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് കാലഘട്ടത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ സലീം കുരുവമ്പലം ക്ലാസെടുത്തു. കൊന്നോല യൂസഫ്, സമീര്‍ കപ്പൂര്‍, ഫെബിന്‍ മാസ്റ്റര്‍, കെ. കെ. ഹക്കീം, സജീര്‍ കെ, പരി അബ്ദുല്‍ മജിദ് പ്രസംഗിച്ചു. പി. കെ. ബാവ സ്വാഗതവും ബഷീര്‍ മച്ചിങ്ങല്‍ നന്ദിയും പറഞ്ഞു. രണ്ടാം സെഷനില്‍ മണ്ണിശ്ശേരി മുസ്തഫ അധ്യക്ഷത വഹിച്ചു. പി. ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് ചരിത്രം എന്ന വിഷയത്തില്‍ കൊളത്തുര്‍ ടി മുഹമ്മദ് മൗലവി , കാടേരി മുജീബ് എന്നിവര്‍ ക്ലാസെടുത്തു. മന്നയില്‍ അബൂബക്കര്‍ സ്വാഗതവും പി. കെ. അബ്ദുല്‍ ഹക്കീം നന്ദിയും പറഞ്ഞു. നിയമം അനുശാസിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തി ബലപ്രയോഗത്തിലൂടെ ഗെയില്‍ കമ്പനിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ പണി നിര്‍ത്തിവെച്ച് ചര്‍ച്ചക്ക് തയ്യാറാകണമെന്ന് വില്ലേജ് സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

Share this post: