മേളകളില്‍ മലപ്പുറം പെരുമ തീര്‍ത്ത് കടുങ്ങാപുരം ഹയര്‍സെകണ്ടറി സ്‌കൂള്‍

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BF%E0%B4%95-%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D/%E0%B4%AE%E0%B5%87%E0%B4%B3%E0%B4%95%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82-%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%AE/">
Twitter

മേളകളില്‍ മലപ്പുറം പെരുമ തീര്‍ത്ത് കടുങ്ങാപുരം ഹയര്‍സെകണ്ടറി സ്‌കൂള്‍

11/11/2017
മലപ്പുറം: സംസ്ഥാനത്തിനകത്തും പുറത്തുമായി നടക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതും കഴിഞ്ഞതുമായ വിവിധ ദേശീയ, സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഫെസ്റ്റിവലുകളില്‍ അമ്പതോളം താരങളെ പങ്കെടുപ്പിച്ച് കടുങ്ങാപുരം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുന്നേറ്റം കുറിക്കുന്നു. ഈ മാസം 13ന് മധ്യപ്രദേശില്‍ നടക്കുന്ന ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ ഷഫീഖ് അസ്ലം കെ, 27ന് ഹരിയാനയില്‍ നടക്കുന്ന ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഷഹന ഷെറിന്‍ വി, ഡിസംബറില്‍ ജലന്ധറില്‍ നടക്കുന്ന സീനിയര്‍ ഹോക്കിയില്‍ റിന്‍ഷിദ കെ,ബാസിമ നൗറിന്‍ ടി, ഉത്തര്‍പ്രദേശില്‍ നടക്കുന്ന തൈക്കോണ്ടോയില്‍ ഗോകുല്‍ കെ.സി എന്നീവിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരങളില്‍ പങ്കെടുക്കുന്നത്. നവംബര്‍ 15,16 തീയതികളില്‍ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന ഹോക്കിയില്‍ 16 പെണ്‍കുട്ടികളും തിരുവനന്തപുരത്ത് സമാപിച്ച സംസ്ഥാന കബഡിയില്‍ 5 കുട്ടികളും പങ്കെടുത്തു.നവംബര്‍ 12ന് പരിയാപുരത്ത് നടക്കുന്ന സംസ്ഥാന നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ 5പെണ്‍കുട്ടികളും ഹോക്കി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സംസ്ഥാന ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ 11 പെണ്‍കുട്ടികളും പങ്കെടുക്കുന്നുണ്ട്.
9 വര്‍ഷം തുടര്‍ച്ചയായി മങ്കട ഉപജില്ലാ സ്‌കൂള്‍ ഗെയിംസ് ചാമ്പ്യന്‍ഷിപ്പ്, പൈക്ക ചാമ്പ്യന്‍ഷിപ്പ് എന്നിവ കരസ്ഥമാക്കിയ ഈ സര്‍ക്കാര്‍ സ്ഥാപനം കഴിഞ്ഞ 5 വര്‍ഷം മലപ്പുറം ജില്ലാ ഗേള്‍സ് ഹോക്കിയിലും 2 വര്‍ഷം കബഡിയിലും തുടര്‍ച്ചയായി ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുണ്ട്.
അന്താരാഷ്ട്രാ ഇന്റോര്‍ ഹോക്കി താരം റിന്‍ഷിദ, ദേശീയ താരങളായ മുഹമ്മദ് ഷെബില്‍ എം(ഫുട്‌ബോള്‍) രോഹിണി പി ,ആയിശ നജീബ എം ,അനഘ ഭാസ്‌കര്‍ ഇ,ശരണ്യ പി,നിഹാല അര്‍ഷിന്‍ എന്‍ ,അജന്യ എം, ബാസിമ നൗറിന്‍ ടി(ഫ്‌ളോര്‍ ബോള്‍) എന്നിവര്‍ ഈ വിദ്യാലയത്തിലെ താരങളാണ്.
1മുതല്‍ 12 വരെ കഌസുകളിലെ കുട്ടികള്‍ പഠിക്കുന്ന മങ്കട മണ്ഡലത്തിലെ ഏക സര്‍ക്കാര്‍ സ്‌കൂളാണ് കടുങ്ങപുരം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍. വിവിധ ഗെയിമുകളിലായി മുപ്പത്തിയഞ്ചോളം ടീമുകള്‍ ഒരുവര്‍ഷം വിദ്യാലയത്തില്‍ പരിശീലനം നേടുന്നുണ്ട്.
ഏറെ പരിമിതികള്‍ക്കകത്തുനിന്ന് പ്രവര്‍ത്തിക്കുന്ന ഈ സര്‍ക്കാര്‍ വിദ്യാലയം വിവിധ സംഘടനകളുടേയും പൊതുജനങ്ങളുടേയും സഹായത്തോടെ പരിശീലനം നല്‍കിയാണ് കായിക മേഘലയില്‍ ഉന്നതമായ വിജയം കൊയ്യുന്നത്.മികച്ച കളിക്കളങളും ഉപകരണങളും ലഭിക്കുകയാണെങ്കില്‍ കൂടുതല്‍ കുട്ടികളെ ഉയരങ്ങളിലെത്തിക്കാനാവുമെന്ന് കായികാദ്ധ്യാപകരായ സജാത് സാഹിര്‍ വി,അലവിക്കുട്ടി സി എന്നിവര്‍ പറഞ്ഞു

Share this post:

കോഴിക്കോട് സര്‍വ്വകലശാല; സെനറ്റും സിന്റിക്കേറ്റും പുനസംഘടിപ്പിക്കുന്നതിന് ഓര്‍ഡിനന്‍സിറക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

പ്രവാസി പ്രശ്‌നങ്ങളില്‍ കേന്ദ്ര കേരള സര്‍ക്കാറുകളുടെ അടിയന്തിര ഇടപെടല്‍ അനിവാര്യം: എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ്

ഖത്തര്‍ ഡിബേറ്റ് ക്ലബിന്റെ ഏലൈറ്റ് അക്കാദമി പ്രോഗ്രാമില്‍ പങ്കെടുക്കുന്ന റിയാസ് ഹുദവിക്ക് യാത്രയയപ്പ് നല്‍കി

മേളകളില്‍ മലപ്പുറം പെരുമ തീര്‍ത്ത് കടുങ്ങാപുരം ഹയര്‍സെകണ്ടറി സ്‌കൂള്‍

മജീദിനൊപ്പം ഒരു നാടും സര്‍ക്കാര്‍ ഉദ്യോഗത്തിലേക്ക്

മലയാളം സര്‍വകലാശാല മാഗസിന് മലയാള മനോരമ ചീഫ് എഡിറ്റേഴ്‌സ് പുരസ്‌കാരം

എസ് എഫ് ഐ മാര്‍ച്ച് നടത്തി

സാക്ഷര സമൂഹത്തിന് ദാറുല്‍ഹുദാ സംവിധാനം ദേശവ്യാപകമാക്കും: ഹൈദരലി തങ്ങള്‍

ദാറുല്‍ഹുദാ ഇസ്ലാമിക് യുണിവേഴ്‌സിറ്റി ആസാം കാമ്പസ് സെക്കണ്ടറി കെട്ടിടോദ്ഘാടനം നവംബര്‍ 2 ന്