പ്രാദേശിക വാര്‍ത്തകള്‍
മോദിക്കൊരു കെട്ട് വിറക്: വേറിട്ട സമരവുമായി യൂത്ത് കോൺഗ്രസ്

01/11/2017

മലപ്പുറം:പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മലപ്പുറം  പാർലമെന്റ് കമ്മറ്റി മോദിക്കൊരു കെട്ട് വിറക് പ്രതീകാത്മകമായി നൽകി. ജില്ലാ കോൺഗ്രസ് ആസ്ഥാനത്ത് നിന്ന് പ്രകടനമായെത്തിയ പ്രവർത്തകൾ കുന്നുമ്മലിൽ വെച്ച് പ്രധാനമന്ത്രി മോദിക്കുള്ള ഒരു കെട്ട് വിറക് സമ്മാനിച്ചു. യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡണ്ട് റിയാസ്  മുക്കോളി പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി

Share this post: