അറിയിപ്പുകള്‍
യുവജന കമ്മീഷന്‍ സന്നദ്ധ പ്രവര്‍ത്തകരെ തിരഞ്ഞെടുക്കുന്നു

17-Jun-2017
മലപ്പുറം : സംസ്ഥാന യുവജന കമ്മീഷന്‍ കോളേജുകളിലും കോളനികളിലും മദ്യം, മയക്കുമരുന്ന്‌ ഉപയോഗം, റാഗിംഗ്‌, സൈബര്‍ കുറ്റകൃത്യങ്ങള്‍, തീവ്രവാദം എന്നിവയ്‌ക്കെതിരെയും റോഡുസുരക്ഷ, മാനസികാരോഗ്യം എന്നിവ സംബന്ധിച്ചും ബോധവത്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള സന്നദ്ധ പ്രവര്‍ത്തകരെ തിരഞ്ഞെടുക്കുന്നു. ജില്ലയിലുള്ളവര്‍ക്ക്‌ ജൂണ്‍ 29ന്‌ കോഴിക്കോട്‌ താലൂക്ക്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ കൂടിക്കാഴ്‌ച നടത്തുന്നു. അപേക്ഷിക്കാനുള്ള യോഗ്യത പ്ലസ്‌ടുവും പ്രായപരിധി 18നും 40നും ഇടയിലും ആയിരിക്കണം. അപേക്ഷ ഫോം ksyc.kerala.gov.in ല്‍ നിന്നും ലഭിക്കും. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും രണ്ട്‌ ഫോട്ടോയും സഹിതം കൂടിക്കാഴ്‌ചയ്‌ക്ക്‌ എത്തണം. ഫോണ്‍ 0471 2308630.

Share this post: