ചരമം
യുവാവ് ഒഴുക്കില്‍പെട്ട് മരിച്ചു

22/10/2017

നിലമ്പൂര്‍: നിലമ്പൂര്‍ കക്കാടംപൊയില്‍ റൂട്ടില്‍ മൂലേപാടം പുഴയില്‍ യുവാവ് ഒഴുക്കില്‍പെട്ട് മരിച്ചു. വണ്ടൂര്‍ ചെറുകോട് സ്വദേശി നിഷാദ് (27) ആണ് മരിച്ചത്. അപകടം നടന്നയുടനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എം ഡി സി ബാങ്ക് മഞ്ചേരി ശാഖയിലെ ജീവനക്കാരനും സജീവ യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ നിഷാദ് നിലവില്‍ യൂത്ത് ലീഗ് പോരൂര്‍ പഞ്ചായത്ത് ട്രഷററാണ്.

 

Share this post: