പ്രാദേശിക വാര്‍ത്തകള്‍
യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് വീഡിയോ ഉമ്മന്‍ ചാണ്ടി പുറത്തിറക്കി

07/10/2017

വേങ്ങര: ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു ഡി എഫ് പുറത്തിറക്കുന്ന തിരഞ്ഞെടുപ്പ് വീഡിയോയുടെ പ്രകാശനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ഡി സി സി പ്രസിഡന്റ് വി വി പ്രകാശ് എന്നിവര്‍ സംബന്ധിച്ചു. യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ കെ എന്‍ എ ഖാദറിനു വേണ്ടി അബുദാബി കണ്ണമംഗലം പഞ്ചായത്ത് കെ എം സി സിയാണ് വീഡിയോ പുറത്തിറക്കിയത്. കെ എം സി സി ഭാരവാഹികളായ എം കെ മൂപ്പന്‍, ഹസന്‍ അരീക്കന്‍, ഷിഹാബ്, റഷീദ്, ഫൈസല്‍ ചെടിയമ്മല്‍, ക്യാമറാമാന്‍ സയ്യിദ് നജുമുദീന്‍ എന്നിവര്‍ പങ്കെടുത്തു.

 

Share this post: