പ്രാദേശിക വാര്‍ത്തകള്‍
റംസാന്‍ വസ്ത്ര റിലീഫ്

17-Jun-2017
കൊണ്ടോട്ടി: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കൊണ്ടോട്ടി യൂണിറ്റ് വര്‍ഷംതോറും നടത്തി വരാറുളള റംസാന്‍ വസ്ത്ര റിലീഫ് ഈ വര്‍ഷവും ആയിരത്തി അഞ്ഞൂറില്‍പ്പരം നിര്‍ദ്ധനരായവര്‍ക്ക് വസ്ത്രം നല്‍കി. ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ഡയാലിസിസ് സെന്ററിന് സംഘടനയുടെ വകയായി ഒന്നര ലക്ഷം രൂപ കൈമാറി. യൂണിറ്റിലെ വ്യാപാരികളുടെ കുട്ടികളില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് നല്‍കി. ജില്ലാ പ്രസിഡണ്ട് പി കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ സി കെ നാടിക്കുട്ടി അവാര്‍ഡ് വിതരണം നടത്തി. ഡയാലിസിസ് സെന്റര്‍ ചെയര്‍മാന്‍ പി എ ജബ്ബാര്‍ ഹാജി ഫണ്ട് ഏറ്റുവാങ്ങി. യൂണിറ്റ് ജനറല്‍ സെക്രട്ടറി ബെസ്റ്റ് മുസ്തഫ, ജില്ലാ സെക്രട്ടറിമാരായ മായപ്പ വിജയന്‍, ശാദി മുസ്തഫ, മണ്ഡലം പ്രസിഡണ്ട് അപ്പുട്ടി മാസ്റ്റര്‍, പി വി മൂസ്സ, പുതിയറക്കല്‍ സലീം, രായീന്‍കുട്ടി നീറാട്, സി റഹ്മത്തുളള, പി സിദ്ദീഖ് ഹാജി എന്നിവര്‍ സംസാരിച്ചു.

Share this post: