റബര്‍ വിലയിടിവ് രൂക്ഷമായതോടെ മഴക്കാല ടാപ്പിങ്ങില്‍ നിന്നുള്‍പ്പെടെ കര്‍ഷകരില്‍ ഒരു വിഭാഗം വിട്ടുനില്‍ക്കുന്നത് റബര്‍ അനുബന്ധ വിപണിയേയും സാരമായി ബാധിച്ചു

റബര്‍ വിലയിടിവ് രൂക്ഷമായതോടെ മഴക്കാല ടാപ്പിങ്ങില്‍ നിന്നുള്‍പ്പെടെ കര്‍ഷകരില്‍ ഒരു വിഭാഗം വിട്ടുനില്‍ക്കുന്നത് റബര്‍ അനുബന്ധ വിപണിയേയും സാരമായി ബാധിച്ചു

നിലമ്പൂര്‍: റബര്‍ വിലയിടിവ് രൂക്ഷമായതോടെ മഴക്കാല ടാപ്പിങ്ങില്‍ നിന്നുള്‍പ്പെടെ കര്‍ഷകരില്‍ ഒരു വിഭാഗം വിട്ടുനില്‍ക്കുന്നത് റബര്‍ അനുബന്ധ വിപണിയേയും സാരമായി ബാധിച്ചു.പ്രധാന സീസണായിട്ടും ആവശ്യക്കാര്‍ എത്തുന്നത് വളരെ കുറവാണെന്ന് ജില്ലാ റബര്‍ ഗ്രോവേഴ്‌സ് കോ ഓപ്പറേറ്റീവ് മാര്‍ക്കറ്റിംങ് സൊസൈറ്റി അകമ്പാടം ഡിപ്പോയുടെ ചുമതലയുള്ള പി എസ് സന്തോഷ് കുമാര്‍ പറയുന്നു. കഴിഞ്ഞമാസം പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് കര്‍ഷകര്‍ എത്തിയിരുന്നെങ്കിലും നിലവില്‍ നാമമാത്ര കര്‍ഷകരാണ് എത്തുന്നത്. മഴക്കാല ടാപ്പിങ്ങിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, ഷെയ്ഡ്, പശ, റിബണ്‍, ചില്ല്, ചിരട്ട, ആസിഡ്, കപ്പുകള്‍, കൂട തുടങ്ങിയവയുടെയെല്ലാം വില്‍പനയില്‍ വന്‍ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ജില്ലയില്‍തന്നെ റബറിന്റെ പ്രധാന കേന്ദ്രമാണ് നിലമ്പൂര്‍ മേഖല. വന്‍കിട, ചെറുകിട കര്‍ഷകര്‍ ഉള്‍പ്പെടെ പതിനായിരത്തോളം കര്‍ഷകരാണ് നിലമ്പൂര്‍ മേഖലയിലുള്ളത്. റബറിന് ന്യായവില ലഭിച്ചിരുന്ന സമയത്ത് 90ശതമാനം കര്‍ഷകരും മഴക്കാല ടാപ്പിങ് നടത്തിയിരുന്നു. അതിനാല്‍ പ്ലാസ്റ്റിക്കിന്റെയും മറ്റും വില്‍പനയില്‍ ഇക്കാലത്ത് റെക്കോര്‍ഡ് വില്‍പനയായിരുന്നു.
വില കിലോഗ്രാമിന് 120നും താഴെയായതോടെ മഴക്കാല ടാപ്പിങ് നഷ്ടത്തിലാകുമെന്ന വിലയിരുത്തലിലാണ് കര്‍ഷകര്‍. 20 മുതല്‍ 30 ശതമാനം വരെ കര്‍ഷകര്‍ മാത്രമാണ് ഈ വര്‍ഷം മഴക്കാല ടാപ്പിങ്ങിന് തയ്യാറായിട്ടുള്ളതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അനുബന്ധ വിപണിക്കു പുറമെ തൊഴിലാളികളെയും റബര്‍ വിലയിടിവ് സാരമായി ബാധിച്ചു. റബര്‍വിലയിടിവിന്റെ പശ്ചാത്തലത്തില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഉത്പനങ്ങള്‍ക്ക് ഇക്കുറി വില വര്‍ധനവില്ലെങ്കിലും കടകളിലും സൊസൈറ്റികളിലും കെട്ടിക്കിടക്കുകയാണ്.
സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ റബ്ബറിന്റെ വിലയിടിവ് നിയന്ത്രിക്കാന്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
കാര്‍ഷിക മേഖലയും ശരിയാക്കുമെന്ന് വീമ്പ് പറഞ്ഞ് അധികാരത്തിലേറിയ ഇടതുസര്‍ക്കാര്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വിലസ്ഥിരതാ ഫണ്ട് പോലുള്ള കര്‍ഷകരെ സഹായിക്കുന്ന പദ്ധതികള്‍ക്ക് തയ്യാറാകാത്തതില്‍ കര്‍ഷകര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുതിച്ചുകയറുമ്പോഴും കാര്‍ഷിക വിളകള്‍ക്ക് ന്യായമായ വില വിപണിയില്‍ ലഭിക്കാത്തത് മേഖലയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്.
വിലയിടിവ് പിടിച്ചു നിര്‍ത്തി കര്‍ഷകരെ സംരക്ഷിക്കാന്‍ നടപടിയൊന്നും എടുക്കാത്ത പക്ഷം മലയോര മേഖലയുടെ പ്രധാന സാമ്പത്തിക സ്രോതസ്സായ റബ്ബര്‍ കൃഷി തന്നെ അന്യം നിന്നുപോകുമെന്ന ഭയവും കര്‍ഷകര്‍ക്കുണ്ട്.


സമഗ്ര മാലിന്യ നിര്‍മ്മാജനം: ആഗസ്റ്റ്‌ 15ന്‌ തുടക്കമാവും

സൈബര്‍ശ്രീയില്‍ കൂടിക്കാഴ്‌ച

ബിയ്യം കായലിനു കുറുകെ രണ്ട് പാലങ്ങള്‍ കൂടി

മരം വീണ് മൂന്ന് വീടുകള്‍ തകര്‍ന്നു

സ്വലാത്ത്‌ നഗറില്‍ ഇന്ന്‌ (വ്യാഴം) സ്വലാത്തും അനുസ്‌മരണ സംഗമവും

നട്ടെല്ലുള്ള ജീവനക്കാര്‍ക്ക്‌ തൊഴിലെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ്‌ കേരളത്തില്‍: പി ടി അജയ്‌മോഹന്‍

ശക്തമായ കാറ്റ് ; തേഞ്ഞിപ്പലത്ത് വീടിനുമുകളില്‍ മരം വീണു. മാതാപുഴയില്‍ വാഴകൃഷി നശിച്ചു,തെങ്ങുകളും കമുകുകളും കടപുഴകി വീണു

തലക്കാട് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്ക് ജയം

മനുസ്മൃതി നടപ്പിലാക്കാൻ ആർ എസ് എസ് ശ്രമം: അജിത് കൊളാടി

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് ഓഗസ്റ്റ് 14 മുതല്‍ 20 വരെ മഞ്ചേരിയില്‍