പ്രാദേശിക വാര്‍ത്തകള്‍
റേഷന്‍കാര്‍ഡ്: 14 അനര്‍ഹരെ കണ്ടെത്തി

08-Aug-2017
മഞ്ചേരി: തെറ്റായ സത്യവാങ്മൂലം നല്‍കി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കരസ്ഥമാക്കിയ 14 കാര്‍ഡ് ഉടമകളെ സിവില്‍ സപ്ലൈസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഏറനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ സി രാധാകൃഷ്ണന്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ എ പി ഫക്രുദ്ദീന്‍ അലി എന്നിവര്‍ പാണ്ടിക്കാട് പഞ്ചായത്തിലെ വീടുകളില്‍ കയറി നടത്തിയ പരിശോധനയിലാണ് കാര്‍ഡുകള്‍ പിടികൂടിയത്. പിടികൂടിയ കാര്‍ഡുകള്‍ പ്രത്യേക സീല്‍ ചെയ്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി. ഇവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Share this post: