പ്രാദേശിക വാര്‍ത്തകള്‍
ലൈഫ് മിഷൻ; രണ്ടാം ഘട്ടത്തിൽ ജില്ലയിൽ 5409 വീടുകൾ

08/02/2019

മലപ്പുറം: സംസ്ഥാന സർക്കാരിന്റെ ഭവന നിർമ്മാണ പദ്ധതിയായ ലൈഫ് മിഷനിലൂടെ രണ്ടാം ഘട്ടമായി ജില്ലയിൽ 5409 വീടുകൾ കൂടി നിർമ്മിക്കും. സ്വന്തമായി ഭൂമി ഉള്ള ഭവന രഹിതരായിട്ടുള്ളവർക്കാണ് വീട് അനുവദിക്കുക. ഇതിനാവശ്യമായ തുക നീക്കിവെച്ചു. ഗുണഭോക്താക്കളുമായി കരാറിൽ ഏർപ്പെട്ടു.

ആദ്യഘട്ടത്തിൽ ലക്ഷ്യമിട്ട 2665 വീടുകളുടെ പ്രവൃത്തി 95 ശതമാനം പൂർത്തീകരിച്ചതായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം.ശ്രീഹരി അറീച്ചു.

Share this post: