Main News
ലൈഫ് മിഷൻ; രണ്ടാം ഘട്ടത്തിൽ ജില്ലയിൽ 14657 വീടുകൾ

17/04/2018

മലപ്പുറം: ലൈഫ് മിഷന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ഈ മാസം 25 മുതൽ ആരംഭിക്കും. ഭൂമിയുള്ള ഭവന രഹിതരായിട്ടുള്ള തിരഞ്ഞെടുത്ത 14657 ഗുണഭോക്താക്കൾക്കാണ് രണ്ടാം ഘട്ടത്തിൽ ആനുകൂല്യം ലഭിക്കുക. ഇവർക്ക് വീട് നിർമ്മാണത്തിന് നാല് ലക്ഷം രൂപ വീതം നൽകും.

ജില്ലയിലെ 106 തദ്ധേശ സ്ഥാപനങ്ങളിലും ഗുണഭോക്താക്കളുടെ യോഗങ്ങൾ വിളിച്ചിട്ടുണ്ട്. വീട് നിർമാണത്തിന് ലൈഫ് മിഷൻ 12 സ്കെച്ചുകൾ തയ്യാറാക്കി നൽകുണ്ട് ഇതിൽ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. പെർമിറ്റടക്കം രേഖകൾ എളുപ്പത്തിൽ ലഭ്യമാവും. ആറ് മാസത്തിനകം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കണം.

Share this post: