അറിയിപ്പുകള്‍
ലോക ഭിന്നശേഷി ദിനം ജില്ലയില്‍ ആചരിക്കും.

18/11/2017
മലപ്പുറം: ഡിസംബര്‍ മൂന്നിന് ലോക ഭിന്നശേഷി ദിനം ജില്ലയില്‍ സമുചിതമായി ആഘോഷിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. ഭിന്നശേഷിയുളളവര്‍ക്ക് കായിക മത്സരങ്ങള്‍, മെഡിക്കല്‍ ക്യാമ്പ്, എക്‌സിബിഷന്‍, ബോധവല്‍ക്കരണ ക്ലാസുകള്‍, നിരാമയ ഇന്‍ഷ്വറന്‍സ് പദ്ധതിക്കുളള അപേക്ഷകള്‍ സ്വീകരിക്കല്‍ എന്നിവ ദിനാചരണ പരിപാടികളുടെ ഭാഗമായി മലപ്പുറത്ത് സംഘടിപ്പിക്കും.
ജില്ലയിലെ സ്‌പെഷ്യല്‍ സ്‌കൂളുകള്‍, ബഡ്‌സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നായി 1500 ലധികം ഭിന്നശേഷിയുളളവര്‍ പങ്കെടുക്കും. ആലോചനയോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.വി.സുഭാഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share this post: