അറിയിപ്പുകള്‍
ലോഗോ ക്ഷണിച്ചു

12-Jul-2017
മലപ്പുറം : ജില്ലയിലെ സംരംഭകരുടെയും വിദ്യാര്‍ത്ഥികളുടെയും ആശയങ്ങളും പദ്ധതികളും നടപ്പിലാക്കുന്നതിനായി ജില്ലാ ഭരണകൂടവും ജില്ലാപഞ്ചായത്തും വിഭാവനം ചെയ്യുന്ന M-SHINE ഇന്നവേഷന്‍ സെന്ററിന്‌ ലോഗോ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക്‌ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തുന്ന പ്രത്യേക പുരസ്‌ക്കാരം ലഭിക്കും. ലോഗോ അയക്കേണ്ട ഇ മെയില്‍ വിലാസം mshine.mpm@gmail.com ലോഗോ ജൂലൈ 21 ന്‌ വൈകീട്ട്‌ അഞ്ചിനകം ലഭിക്കണം.

Share this post: