പ്രാദേശിക വാര്‍ത്തകള്‍
വലിയ ജനപങ്കാളിത്തം, എൽ.ഡി.എഫ് ജില്ലാ റാലി

30/10/2018

മലപ്പുറം: ശബരിമല വിശയത്തിൽ നയം വെക്തമാക്കി എൽ.ഡി.എഫ് മലപ്പുറം ജില്ലാ റാലി. സർക്കാരിനും പാർട്ടികൾക്കുമെതിരെ ഉയരുന്ന വിമർശനങ്ങളെ പ്രതിരോധിക്കുന്നതിനും നിലപാട് വിശദീകരിക്കുന്നതിനുമാണ് എൽ.ഡി.എഫ് ജില്ലാ റാലി മലപ്പുറത്ത് സംഘടിപ്പിച്ചത്.

കലക്ട്രേറ്റ് പരിസരത്ത് വലിയ ജനപങ്കാളിത്തത്തോടെ നടന്ന റാലി മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പി.വി അൻവർ എംഎൽഎ പി.പി സുനീർ, നീലലോഹിതദാസ് നാടാർ, കെ.പി ഇസ്മയിൽ, ഇ.എൻ മോഹൻ ദാസ് എന്നിവർ സംസാരിച്ചു.

Share this post: