പ്രാദേശിക വാര്‍ത്തകള്‍
വള്ളുവനാട്ടില്‍ ലീഗിനെ വളര്‍ത്തിയ പാറോട്ടില്‍ മുഹമ്മദ് മൗലവി നിര്യാതനായി

17/01/2018
രാമപുരം: വിദ്യാഭ്യാസ പ്രവര്‍ത്തകനും തലമുറകളുടെ ഗുരുനാഥനും പൗരപ്രധാനിയുമായ മങ്കട ബ്ലോക്ക് പഞ്ചായത്ത് മുന്‍ സ്ഥിരം സമിതി ചെയര്‍ കടുങ്ങപ്പുരം വില്ലേജ്പ്പടിയിലെ പറോട്ടില്‍ മുഹമ്മദ് മൗലവി (78) നിര്യാതനായി. പാതിരമണ്ണ എഎല്‍പി സ്‌കൂളില്‍ അറബി അധ്യാപകനായി സേവനമനുഷ്ടിചിട്ടുണ്ട്. വള്ളുവനാട്ടില്‍ മുസ്‌ലിം ലീഗ് പ്രസ്ഥാനവും അറബിഅധ്യാപക സംഘടനയായ കെ.എ.ടി.എഫ് വളര്‍ത്തുന്നതില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ താലൂക്ക് മുസ്ലീം ലിഗ് വൈസ് പ്രസിഡന്റ്, സെക്രട്ടറി, പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് ബോര്‍ഡ് ഭരണസമിതി വൈസ്പ്രസിഡന്റ്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന കൗണ്‍സിലര്‍, രാമപുരം സഹകരണ ബാങ്ക് ഡയറക്ടര്‍, വൈസ് പ്രസിഡന്റ്, കടുങ്ങപ്പരം ഗവ: ഹൈസ്‌കൂള്‍ പി.ടി.എ.പ്രസിഡന്റ്, പാതിരമണ്ണ എ.എല്‍.പി.സ്‌കൂള്‍ മാനേജര്‍, പ്രധാന അധ്യാപകന്‍.കെ.എ.ടി.എഫ് മങ്കട ഉപജില്ലാ പ്രസിഡന്റ്, കട്ടിലശ്ശേരി മഹല്ല് പ്രസിഡന്റ്, മഅദിന്‍ ഉലൂം മദ്‌റസ പ്രസിഡന്റ്, വില്ലേജ്പടി മസ്ജിദ് റഹ്മാനിയ്യ പ്രസിഡന്റ്, പുഴക്കാട്ടിരി
പി.എച്ച്.സി. സ്ഥാപക നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍, ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്
സ്ഥാപകഗുണഭോക്ത സമിതി ചെയര്‍മാന്‍. തുടങ്ങിയ സ്ഥാനങ്ങള്‍ വഹിചിട്ടുണ്ട്. ഭാര്യ:
ചെറയകുന്നന്‍ ഫാത്തിമ ( പുഴക്കാട്ടിരി ) മക്കള്‍: ഉമ്മുസല്‍മ (എച്ച്.എം. പാതിര
മണ്ണ എല്‍.പി.സ്‌കൂള്‍) ആയിശ, അബ്ദുല്‍ റഫീഖ് (ലണ്ടന്‍) അബ്ദുല്‍ ജലീല്‍ (എ.എല്‍.പി.സ്‌കൂള്‍, പുഴക്കാട്ടിരി ) നസീമ, മരുമക്കള്‍: ഖാസീം കടുങ്ങപ്പുരം, മുഹമ്മദ് അന്‍വര്‍ (മണ്ണാര്‍ മല) അബ്ദു (പൊന്മള ) ലബീബ പെരിമ്പലം (ലണ്ടന്‍) ഖദീജ
മുംതാസ് മുസ്ല്യാരങ്ങാടി (പോസ്റ്റ്റ്റ് മാസ്റ്റര്‍, മക്കരപ്പറമ്പ് തപ്പാലാപ്പിസ്).

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കരുവള്ളി മുഹമ്മദ് മൗലവി, കെ.പി.എ മജീദ്, മഞ്ഞളാംകുഴി അലി, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, പാലോളി മുഹമ്മദ് അലി, ഉമ്മര്‍ അറക്കല്‍ ,അഡ്വ: ടി.കെ.റഷീദലി തുടങ്ങിയവര്‍ വസതിയിലെത്തിയിരുന്നു. വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ കട്ടിലശ്ശേരി ജുമാ മസ്ജിദ് ഖമ്പര്‍സ്ഥാനില്‍ മറവ് ചെയ്തു. കടുങ്ങപ്പുരത്ത് അനുശോചന യോഗവും ചേര്‍ന്നു.

Share this post: