കേരളം
വാക്സിൻ വിരുദ്ധരോട്, രോഗം മാറ്റാൻ വാട്സ് ആപ്പിനാവില്ല

മലപ്പുറം: എംആര്‍ വാക്‌സിനേഷന്‍ എടുക്കാനുള്ള സമയം അവസാനിക്കാനിരിക്കെ മലപ്പുറം ജില്ലയില്‍ കുത്തിവെയ്പ്പ് എടുത്തത് 41% കുട്ടികള്‍ക്ക് മാത്രം.12,60,000 കുട്ടികളുള്ള മലപ്പുറം ജില്ലയില്‍ 5,80,000 കുട്ടികള്‍ മാത്രമാണ് ഇതുവരെ എംആര്‍ വാക്‌സിനേഷന്‍ എടുത്തത്. ആരോഗ്യ വകുപ്പ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും മറ്റും വാക്‌സിന്‍ എടുക്കണമെന്ന് വ്യാപകമായി ആവശ്യപ്പെട്ടിട്ടും മറ്റ് ജില്ലകളെ അപേക്ഷിച്ച് ഏറെ പിറകിലാണ് മലപ്പുറം.

കുത്തിവെപ്പ് ഊര്‍ജ്ജിതമാക്കാന്‍ മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ ജില്ലയിലെത്തി. കുത്തിവെപ്പിനെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കേശവേന്ദ്രകുമാര്‍ പറഞ്ഞു.

 

 

Share this post: