പ്രാദേശിക വാര്‍ത്തകള്‍
വാഴക്കാട് പഞ്ചായത്ത് ഭരണത്തിനെതിരെ മുസ്ലിം ലീഗ് വഞ്ചനാദിനം ആചരിച്ചു

13/11/2017
എടവണ്ണപ്പാറ: വാഴക്കാട് പഞ്ചായത്ത് ഭരണസമിതിയ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ ഇന്നലെ പഞ്ചായത്ത് മു്സ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വഞ്ചനാദിനം ആചരിച്ചു. സി പി എമ്മും കോണ്‍ഗ്രസും വികസനമുന്നണിയായാണ് പഞ്ചായത്തില്‍ ഭരിക്കുന്നത്. എടവണ്ണപ്പാറയില്‍ നടന്ന പ്രതിഷേധ സംഗമം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി.എ. ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പി എ.ഹമീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സി.ടി.റഫീഖ് കുറ്റപത്ര സമര്‍പ്പണവും.കെ.അലി മുഖ്യ പ്രഭാഷണവും നടത്തി.
മലയില്‍ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, പി.കെ റഫീഖ് അഫ്‌സല്‍, ഇ.ടി ആരിഫ്, എം.സി.സിദ്ദീഖ്, മുജീബ് മാസ്റ്റര്‍, ബഷീര്‍ മാസ്റ്റര്‍, എം കബീര്‍ ,കെ.വി നിസാര്‍, സാദിഖ് കാക്കാടന്‍, കുഴിമുള്ളി ഗോപാലന്‍, എം.സി നാസര്‍, കെ.എ സലീം, പി അബൂബക്കര്‍, ഉമ്മര്‍ ചന്ദ്രിക, നഈമുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share this post: