വിദ്യാഭ്യസ സംരംഭങ്ങളിലൂടെ ലക്ഷ്യമാക്കേണ്ടത് സാമൂഹിക ജാഗരണമാണ്: ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BF%E0%B4%95-%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%B8-%E0%B4%B8%E0%B4%82%E0%B4%B0%E0%B4%82%E0%B4%AD%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%82/">
Twitter

വിദ്യാഭ്യസ സംരംഭങ്ങളിലൂടെ ലക്ഷ്യമാക്കേണ്ടത് സാമൂഹിക ജാഗരണമാണ്: ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി

02-Jan-2017

ന്യൂഡല്‍ഹി: വിദ്യാഭ്യാസ സംരംഭങ്ങള്‍ ആരംഭിക്കുന്നതിലൂടെ ലക്ഷ്യമാക്കേണ്ടത് സാമൂഹിക ജാഗരണമാണെന്നും നിലവിലെ സാഹചര്യത്തില്‍ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മാത്രമേ സാംസ്‌കാരികവും സാമൂഹികവുമായ മുന്നേറ്റം സാധിച്ചെടുക്കാനാവൂ എന്നും ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അഭിപ്രായപ്പെട്ടു. യു.എസിലെയും കാനഡയിലെയും ഇന്ത്യന്‍ വംശജരായ മുസ്‌ലിംകളുടെ സംഘടനയായ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് മുസ്‌ലിംസ് ഓഫ് ഇന്ത്യന്‍ ഒര്‍ജിന്‍ (എ.എഫ്.എം.ഐ)യുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ സംഘടിപ്പിച്ച ദ്വിദിന രാജ്യാന്തര കോണ്‍ഫ്രന്‍സിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മുസ്‌ലിം പിന്നോക്കാവസ്ഥക്കുള്ള പ്രധാന മാര്‍ഗം വിദ്യാഭ്യാസ വിപ്ലവമാണെന്നും ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലക്കു കീഴിലുള്ള നാഷണല്‍ പ്രൊജക്ടിന്റെ പ്രധാന ലക്ഷ്യം വിദ്യാഭ്യാസത്തിലൂടെയുള്ള സാമൂഹിക ജാഗരണമാണെന്നും ഡോ.നദ്‌വി അഭിപ്രായപ്പെട്ടു.

എ.എഫ്.എം പ്രസിഡന്റ് ഡോ. അബ്ദുല്ല അസ്‌ലം അധ്യക്ഷത വഹിച്ചു. ഹംദര്‍ദ് യൂനിവേഴ്‌സിറ്റി മുന്‍ വി.സി സിറാജ് ഹുസൈന്‍ ഐ.എ.എസ്, ജോദ്പൂര്‍ യൂനിവേഴ്‌സിറ്റി വി.സി ഡോ. അഖ്തറുല്‍ വാസിഅ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള സ്വര്‍ണ്ണമെഡലുകള്‍ വിതരണവും ചെയ്തു.

Share this post:

സോളാര്‍: കോണ്‍ഗ്രസ് ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കണം: കോടിയേരി

നഴ്‌സുമാരുടെ വേതന പരിഷ്‌കരണം: സ്വകാര്യ ആശുപത്രി മാനേജ്‌മെന്റിന് സുപ്രിം കോടതിയില്‍ വന്‍ തിരിച്ചടി

ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് സ്വര്‍ണ്ണം

ലാവലിൻ കേസിൽ സി ബി ഐ സുപ്രിം കോടതിയിലേക്ക്

ഇന്ത്യക്കെതിരെ ന്യൂസിലാന്റിന്‌ വിജയം , ഫൈനൽ തിരുവനന്തപുരത്ത്

ലോകത്തെ ഞെട്ടിച്ച് സൗദിയിലെ അറസ്റ്റ്: മന്ത്രിമാരും മുൻ മന്ത്രിമാരും കുടുങ്ങി

ഡൽഹിയിൽ കേരളാ പ്രസ് ക്ലബ് രൂപീകരിച്ചു

അച്ഛാ ദിന്‍ വീണ്ടും ആഗയാ; ഗ്യാസിന് വില കുത്തനെ കൂട്ടി

ദാറുല്‍ഹുദാ ഇസ്ലാമിക് യുണിവേഴ്‌സിറ്റി ആസാം കാമ്പസ് സെക്കണ്ടറി കെട്ടിടോദ്ഘാടനം നവംബര്‍ 2 ന്

ആധാറില്‍ ഇളവനുവദിച്ച് കേന്ദ്രം