വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മുസ്‌ലിം നവോത്ഥാനം സാധ്യമാക്കണം: ഡോ. ഇഹ്തിശാം നദ്‌വി

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BF%E0%B4%95-%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8-%E0%B4%B5%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%B5%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2/">
Twitter

വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മുസ്‌ലിം നവോത്ഥാനം സാധ്യമാക്കണം: ഡോ. ഇഹ്തിശാം നദ്‌വി

10/10/2017

തിരൂരങ്ങാടി: സാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ മുസ്‌ലിം സമൂഹം നേരിട്ടുക്കൊണ്ടിരിക്കുന്ന അപചയങ്ങള്‍ക്കുള്ള പരിഹാരം സക്രിയമായ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് പ്രഥമ മേധാവി ഡോ.ഇഹ്തിശാം നദ്‌വി. ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ കൈവശം ഇല്ലാതിരുന്ന വിജ്ഞാന മേഖലകള്‍ തേടിപ്പിടിക്കുന്നതില്‍ ആവേശം കാണിച്ചിരുന്നവരായിരുന്നു കഴിഞ്ഞ കാലത്തെ മുസ്‌ലിം സമൂഹങ്ങള്‍.

സാഹിത്യരംഗത്ത് ശ്ലാഘനീയമായ സംഭാവനകളര്‍പ്പിച്ച അറബികള്‍ ശാസ്ത്ര രംഗത്തെ വിടവ് നികത്താന്‍ ഗ്രീക്ക് ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു. മുസ്‌ലിം സ്‌പെയിനടക്കമുള്ളവ നൊമ്പരപ്പെടുത്തുന്ന ഓര്‍മകള്‍ മാത്രമായി അവശേഷിക്കുന്നു. ഓരോ പ്രഭാഷണങ്ങളിലും അനുസ്മരിക്കപ്പെടുന്നു എന്നതിനപ്പുറം അത്തരം മഹത്തരമായ പൈതൃകങ്ങള്‍ക്ക് തുടര്‍ച്ചകള്‍ സൃഷ്ടിക്കുന്നതില്‍ മുസ്‌ലിം സമൂഹം നിരന്തരം പരാജയപ്പെടുന്നു എന്നത് ഏറെ ആശങ്കകളുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിച്ചു. യു. ശാഫി ഹാജി ചെമ്മാട്, ഇബ്‌റാഹീം ഫൈസി തരിശ്, അബ്ദുല്‍ ഖാദിര്‍ ഫൈസി അരിപ്ര, എ.പി മുസ്ഥഫ ഹുദവി അരൂര്‍, ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍, സിറാജുദ്ദീന്‍ ഹുദവി പൊടിയാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Share this post:

കൂട്ടം തെറ്റിയ ആനക്കുട്ടിയെ പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടു പോകും

വേങ്ങരയിലെ വിജയം ബഹ്‌റൈനിലും ആഘോഷിച്ചു

ഹര്‍ത്താലനുകൂലികള്‍ ഡി ടി പി സി ഓഫീസില്‍ അഴിഞ്ഞാടി

പ്രതിഷേധം ഭയന്ന് എപി അനില്‍കുമാര്‍ ഉദ്ഘാടനത്തില്‍ നിന്ന് പിന്‍മാറി

വടപുറം പാലത്തില്‍ കക്കൂസ് മാലിന്യം തള്ളി

മലപ്പുറം നേര്‍ച്ച ചരിത്രവും വര്‍ത്തമാനവും സെമിനാര്‍ 20ന്

വി.സി ഹാരിസ് അനുസ്മരണം നടത്തി

മീസില്‍സ് – റൂബെല്ല ക്യാമ്പയിന്‍ പൊന്‍മളയില്‍ ചരിത്ര വിജയം

14ന് കോട്ടക്കല്‍ രാജാസില്‍ ശാസ്ത്ര നാടക മത്സരം

വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മുസ്‌ലിം നവോത്ഥാനം സാധ്യമാക്കണം: ഡോ. ഇഹ്തിശാം നദ്‌വി