education
വിദ്യാർഥി കൺസഷൻ ഔദാര്യമല്ല അവകാശമാണ്- എസ്എഫ്ഐ ക്യാമ്പയിൻ

14/03/2018

മലപ്പുറം:സ്വകാര്യബസ് നിരക്ക് വർധിപ്പിച്ച സാഹചര്യത്തിൽ വിദ്യാർഥികളിൽ നിന്നു അനിയന്ത്രിതമായി കൺസഷൻ കൂട്ടി വാങ്ങുകയും, കൺസഷൻ നൽകി യാത്ര ചെയ്യുന്ന വിദ്യാർഥികളോടുള്ള ബസ് ജീവനക്കാരുടെ അവഗണനയിലും പ്രതിഷേധിച്ച് എസ് എഫ് ഐ മലപ്പുറം ഏരിയ കമ്മിറ്റി മലപ്പുറത്ത് ബസ് സ്റ്റാന്റ് ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർഥികളിൽ നിന്നും അനിയന്ത്രിതമായി കൺസെഷൻ തുക വാങ്ങുന്നത് തടയാൻ ഗവൺമെന്റ് ഓർഡറിൽ പറയുന്ന പ്രകാരമുള്ള കൺസഷൻ തുക കൊള്ളിച്ചു കൊണ്ടുള്ള ലഘുലേഖയും വിതരണം ചെയ്തു. എസ്എഫ്ഐ മലപ്പുറം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം ടൗണിൽ നടന്ന പരിപാടി ഹരികൃഷ്ണപാൽ ,ശ്രീജിത്ത് കെ പി അനില,സൗഭാഗ്യ ,റിഷാദ് , എന്നിവർ നേതൃത്വംനൽകി

Share this post: