വേങ്ങരയിലെ വിജയം ബഹ്‌റൈനിലും  ആഘോഷിച്ചു

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BF%E0%B4%95-%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%82-%E0%B4%AC%E0%B4%B9%E0%B5%8D%E2%80%8C%E0%B4%B1%E0%B5%88%E0%B4%A8/">
Twitter

വേങ്ങരയിലെ വിജയം ബഹ്‌റൈനിലും ആഘോഷിച്ചു

16/10/2017

മനാമ: വേങ്ങര മണ്ഢലം ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.കെ.എന്‍.എ ഖാദറിന്റെ വിജയം ബഹ്‌റൈനിലും ആഘോഷമായി.
ബഹ്‌റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മനാമ കേന്ദ്ര ആസ്ഥാനത്ത് സംഘടിപ്പിച്ച വിജയാഘോഷം പ്രസിഡന്റ് എസ്.വി.ജലീല്‍ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്ദന്താനം മുഖ്യാതിഥിയായിരുന്നു. യു.ഡി.എഫിന് ഉന്നത വിജയം നല്‍കാന്‍ തയ്യാറായ വോട്ടര്‍മാര്‍ക്കും അതിനായി പ്രയത്‌നിച്ച പ്രവര്‍ത്തകര്‍ക്കും യോഗം നന്ദയറിച്ചു.
പഞ്ചാബിലെ ഗുരുദാസ്പൂര്‍ മണ്ഢലത്തിലെ തിരഞ്ഞെടുപ്പില്‍ 1,93,000 ത്തില്‍ പരം വോട്ടുകള്‍ നേടി മണ്ഢലം ബി.ജെ.പിയില്‍ നിന്ന് പിടിച്ചെടുത്ത കോണ്‍്ഗരസ്സ് സ്ഥാനാര്‍ത്ഥി സുനില്‍ ജക്കാറിന്റെ വിജയം ഇന്ത്യയില് കോണ്‍ഗ്രസ്സിന്റെ തിരിച്ചു വരവിന്റെ ശുഭ സൂചനയാണെന്നും വര്‍ഗീയ കക്ഷികളെ ജനങ്ങള്‍ കയ്യൊഴിയുമെന്നും യോഗം വിലയിരുത്തി.

ആഘോഷപരിപാടികള്‍ക്ക് ആശംസകളര്‍പ്പിച്ച് സംസ്ഥാന നേതാക്കളായ അസൈനാര്‍ കളത്തിങ്കല്‍, ഗഫൂര്‍ കൈപ്പമംഗലം, മൊയ്തീന്‍കുട്ടി കൊണ്ടോട്ടി, വി എച്ച് അബ്ദുല്ല, ജില്ലാ കമ്മിറ്റി നേതാക്കളായ അസ്ലം വടകര ,ശറഫുദ്ദീന്‍ മാരായമംഗലം എന്നിവര്‍ സംസാരിച്ചു.

ശംസുദ്ധീന്‍ വളഞ്ചേരി, ഇക്ബാല്‍ താനൂര്‍, മുസ്തഫ പുറത്തൂര്‍, മൗസില്‍ മൂപ്പന്‍ ,ഉമ്മര്‍ മലപ്പുറം, റിയാസ് ഓമാനൂര്‍ ,ഷാഫി കോട്ടക്കല്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
പ്രസിഡന്റ് സലാം മമ്പാട്ടുമൂല അധ്യക്ഷത വഹിച്ചു ,ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ അഞ്ചച്ചവടി സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി റിയാസ് വെള്ളച്ചാല്‍ നന്ദിയും പറഞ്ഞു.

 

Share this post:

പ്രവാചകന്മാരെ വ്യക്തമായി അറിഞ്ഞിരിക്കേണ്ടത് അനിവാര്യം: ജിഫ്രി തങ്ങള്‍

തീവ്രവാദ സംഘടനകളെ എല്ലാകാലത്തും സമസ്ത എതിര്‍ത്തിട്ടുണ്ട് :ജിഫ് രി തങ്ങള്‍

അന്ത്യപ്രവാചകന്‍ ഒരു സമ്പൂര്‍ണ്ണ മാതൃക’ സമസ്ത ബഹ്‌റൈന്‍ ദ്വൈമാസ മീലാദ് കാമ്പയിന്‍ ഉദ്ഘാടനം നാളെ മനാമയില്‍

പ്രവാസി ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങളുമായി എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ് സമാപിച്ചു.

പ്രവാസി പ്രശ്‌നങ്ങളില്‍ കേന്ദ്ര കേരള സര്‍ക്കാറുകളുടെ അടിയന്തിര ഇടപെടല്‍ അനിവാര്യം: എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ്

ഖത്തര്‍ ഡിബേറ്റ് ക്ലബിന്റെ ഏലൈറ്റ് അക്കാദമി പ്രോഗ്രാമില്‍ പങ്കെടുക്കുന്ന റിയാസ് ഹുദവിക്ക് യാത്രയയപ്പ് നല്‍കി

പ്രവാസികള്‍ക്ക് പകരക്കാരെ കൊണ്ട് വോട്ട് ചെയ്യിക്കാന്‍ അവസരമുണ്ടാകും

സൗദിയില്‍ വീണ്ടും രാജകുടുംബാഗംത്തിന്റെ ദുരൂഹമരണം

ലോകത്തെ ഞെട്ടിച്ച് സൗദിയിലെ അറസ്റ്റ്: മന്ത്രിമാരും മുൻ മന്ത്രിമാരും കുടുങ്ങി

എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ്; ബഹ്‌റൈന്‍ തല പ്രചരണ പ്രവര്‍ത്തനങ്ങള്‍ സജീവം