ഉപതെരഞ്ഞെടുപ്പ്‌
വേങ്ങരയില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് തെരഞ്ഞടുപ്പ് ചുമതലകള്‍ നല്‍കി

23/09/2017

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി കോണ്‍ഗ്രസ്സ് എം എല്‍ എ മാര്‍ക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ചുമതല നല്‍കിയതായി ഡി സി സി പ്രസിഡന്റ് വി വി പ്രകാശ്, കെ പി സി സി സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാനുമായ കെ പി അബ്ദുല്‍ മജീദ് എന്നിവര്‍ അറിയിച്ചു. കെ എസ് ശബരിനാഥ് (എ ആര്‍ നഗര്‍),വി പി സജീന്ദ്രന്‍ ( കണ്ണമംഗലം), റോജി എം ജോണ്‍( ഊരകം), സണ്ണി ജോസഫ് (വേങ്ങര), എല്‍ദോസ് കുന്നത്തുള്ളി (പറപ്പൂര്‍), അനില്‍ അക്കര ( ഒതുക്കുങ്ങല്‍) എന്നീ എം എല്‍ എ മാര്‍ക്കാണ് ചുമതലയുള്ളത്.

 

Share this post: