Top News
ശബരിമല: ജില്ലയിൽ 212 പേർ അറസ്റ്റിൽ

27/10/2018

മലപ്പുറം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ മലപ്പുറം ജില്ലയിൽ ഇതുവരെ 212 പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ മാത്രം 36 പേരെയാണ് പോലീസ് പിടികൂടിയത്.

റോഡ് ഉപരോധംം, പൊതുമുതൽ നശിപ്പിക്കൽ, പോലീസിനെ അക്രമിക്കൽ തുടങ്ങിയവയിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അറസ്റ്റ് ചെയ്യപെട്ടവരിൽ അധികവും സംഘ പരിവാർ പ്രവർത്തകരാണ്.

കഴിഞ്ഞ വ്യാഴാഴ്ച്ച നടന്ന ഹർത്താലിനിടെ താനൂരിൽ പോലീസ് ഓഫീസർമാരായ ഷൈജു, ഇബ്രാഹീം റാഷിദ് എന്നിവരെ അക്രമിച്ച കേസിൽ പിടിയിലായ നാല് പേരെ റിമാൻഡ് ചെയ്തു. കെ പുരം സ്വദേശി സനീഷ്, താനൂർ സ്വദേശികളായ തോണ്ടാടാലിൽ രോഹിത്, വിണ്ണം ചാത്തേരി ഷിജു, മേലെ കുളത്തിൽ സുധീഷ് എന്നിവരെയാണ് പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തത്.

Share this post: