പ്രാദേശിക വാര്‍ത്തകള്‍
ശഹ്ബാന്‍ നിലാവ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ സീസണ്‍ 2 സമാപിച്ചു.

09/10/2017

മക്കരപറമ്പ്: മലപ്പുറത്തിന്റെ മാപ്പിളപ്പാട്ട് ചരിത്രത്തില്‍ പുതിയതാളുകള്‍ തുന്നിച്ചേര്‍ത്ത് ശഹ്ബാന്‍ നിലാവ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ സീസണ്‍ ടു സമാപിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മക്കരപറ മ്പയുണിറ്റി സംഘടിപ്പിച്ച മല്‍സരങ്ങള്‍ മലപ്പുറം ടൗണ്‍ ഹാളില്‍ അരങ്ങേറി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടു ത്ത ഇരുപത്തിരണ്ട് വിദ്യാര്‍ത്ഥികളാണ് മാറ്റുരചത്.പത്ത് മണിക്കൂര്‍ നീണ്ട മല്‍സരത്തില്‍ നിന്ന് റജിയ ഷെഹീന്‍ വള്ളിക്കാപറ്റ ഒന്നാം സ്ഥാനവും, മുഫലിഹ് പാണക്കാട് രണ്ടാംസ്ഥാനവും സ്‌നേഹ ടോമി തിരുവമ്പാടി, അസ്മ ഒതുക്കുങ്ങല്‍ തുടങ്ങിയവര്‍ മൂന്നാം സ്ഥാന _ങ്ങള്‍ പങ്കിട്ടു.മികച്ച ഗായകനായി അജ്‌സാമുദ്ധീന്‍ ഇരുമ്പൂഴിയെ തെരഞ്ഞെടുത്തു.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.കുഞ്ഞാവു ഹാജി ഉല്‍ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് വെങ്കിട്ട അബ്ദുല്‍ സലാം അധ്യക്ഷനായിരുന്നു. തേന്‍വരിക നവ് മ്യൂസിക്ക് ആല്‍ മ്പത്തിന്റെ പ്രകാശനം ഗായകന്‍ ഫിറോസ് ബാബു തിരുര്‍ നിര്‍വഹിച്ചു.നിസാര്‍ മാസ്റ്റര്‍ തൊടുപുഴ അതിഥിയായിരുന്നു സിമ്പല്ല സദാനന്ദന്‍, മുഹ്‌സീന്‍ കുരിക്കള്‍, സ്മൃതിഗിരിഷ് തുടങ്ങിയവര്‍ വിധികര്‍ത്താക്കളായിരുന്നു. യുവഗാന രചയിതാവ് സമദ് പഠി ഞാറ്റു മുറി, മാധ്യമ പ്രവര്‍ത്തകന്‍ ഷമീര്‍ രാമപുരം, തിരക്കഥാകൃത്ത് ഹാഫിസ് മക്കരപറമ്പ് ,മിമിക്രി താരം ഉണ്ണി പൊന്മള തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.

Share this post: