ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് ഇന്ന് ഫണ്ട് കൈമാറും

ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് ഇന്ന് ഫണ്ട് കൈമാറും

28-Jun-2017
കൊണ്ടോട്ടി : ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ എം സി സി ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സി എച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വരൂപിച്ച പതിനഞ്ച് ലക്ഷം രൂപയുടെ ഫണ്ട് ഇന്ന് വൈകിട്ട് 4ന്് കൊണ്ടോട്ടി സീതീഹാജി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് കൈമാറും. പഴേരി കുഞ്ഞിമുഹമ്മദിന്റെ അധ്യക്ഷതയില്‍ നീറാട് മുസ്ലിം ലീഗ് ഓഫീസില്‍ ചേര്‍ന്ന യോഗം ഫണ്ട് കൈമാറല്‍ ചടങ്ങ് തീരുമാനിച്ചു.
പാണക്കാട് ബഷീര്‍ അലി ശിഹാബ് തങ്ങള്‍, ഇ ടി മുഹമ്മദ് ബഷീര്‍ എംപി , എംപി അബ്ദുസ്സമദ്‌സമാദാനി, ടി വി ഇബ്രാഹിം, കെ പി മുഹമ്മദ് കുട്ടി, അരിമ്പ്ര അബൂബക്കര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. ജിദ്ദയിലുള്ള കൊണ്ടോട്ടി മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് കമ്മറ്റികളും കൊണ്ടോട്ടി മുനിസിപ്പല്‍ കമ്മറ്റിയും സ്വരൂപിച്ച തുക കൈമാറുന്ന പ്രസ്തുത ചടങ്ങിലേക്ക് നാട്ടിലുള്ള മുഴുവന്‍ കെ എം സി സി പ്രവര്‍ത്തകരും പ്രസ്ഥാനബന്ധുക്കളും സംബന്ധിക്കണമെന്ന് കെ എം സി സി നേതാക്കള്‍ എന്നിവര്‍ അറിയിച്ചു.


ഒ.ഐ.സി.സി സ്‌നേഹ സദനം വീടിന്റെ താക്കോൽ ദാനം നടത്തി

ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് ഫ്രീഡം സ്ക്വയര്‍ 15ന്; വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു

കെ എം സി സി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി ശിഹാബ് തങ്ങൾ – ഭാഷാ സമര അനുസ്മരണ സമ്മേളനം 28ന്

ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് ഇന്ന് ഫണ്ട് കൈമാറും

ലൈലത്തുല്‍ ഖദറിന്‍റെ പുണ്യം തേടി മനാമയിലെ ‘സമസ്ത പള്ളി’ പ്രവാസികള്‍ ‘ഹയാത്താക്കി’

തിരൂര്‍ ചെന്പ്ര മുഹമ്മദ് മൂപ്പന്‍റെ നിര്യാണം; കെ.എം.സി.സി ബഹ്റൈന്‍ ജില്ലാ കമ്മറ്റി അനുശോചിച്ചു

കെ.എം.സി.സി. വീൽചെയർ വിതരണം ചെയ്തു

ഗള്‍ഫ് സത്യധാര-ബാപ്പു മുസ്ല്യാര്‍ അനുസ്മരണ പതിപ്പ് ബഹ്റൈന്‍ തല പ്രകാശനം മനാമയില്‍ നടന്നു

പോലീസ് നരനായാട്ടിന്നിരയായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് സമസ്ത ബഹ്റൈന്‍ ആസ്ഥാനത്ത് സ്വീകരണം നല്‍കി