പ്രാദേശിക വാര്‍ത്തകള്‍
ശിഹാബ് തങ്ങൾ ചാരിറ്റബ്ൾ ഡയാലിസിസ് സെന്ററിൽ ഡയാലിസിസ് നടത്തുന്ന രോഗികളും,കുടുംബങ്ങളുടെ സംഗമം

08-Aug-2017
കൊണ്ടോട്ടി:ശിഹാബ് തങ്ങൾ ചാരിറ്റബ്ൾ ഡയാലിസിസ് സെന്ററിൽ ഡയാലിസിസ് നടത്തുന്ന രോഗികളും,കുടുംബങ്ങളുടെ സംഗമം വൈദ്യർ മാപ്പിള കലാ അക്കാഡമി ഹാളിൽ നിർധനവൃക്ക രോഗിക്ക് സ്വന്തം വൃക്കദാനം നൽകി മാതൃക കാണിച്ച കുറ്റിപ്പറിച്ചേൽ ഷിബു അച്ചൻ ഉദ്ഘാടനം ചെയ്തു.മികച്ച ഇന്ത്യൻ ഫുഡ്ബോളർ അനസ് എടത്തൊടിക ചടങ്ങിൽ ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ ബ്രാന്റ് അംബാസഡറായി പ്രഖ്യാപിച്ചു.അനസിനുള്ള സെന്ററിന്റെ ഉപഹാരം ഫാദർ ഷിബു നൽകി.സെന്ററിലെ50വൃക്കരോഗികൾക്കുള്ള പുൽപള്ളി,ചിയ്യമ്പം, മോർ ബേസിൽ ചർച്ച് ശേഖരിച്ചരണ്ടര ലക്ഷം രൂപ ഷിബു സെന്ററിന് കൈമാറി. സെന്റർ സി.ഇ.ഒ പി.വി.മൂസ അധ്യക്ഷത വഹിച്ചു.ഷിബു അച്ചനുള്ള സെന്ററിന്റെ ഉപഹാരം ചെയർമാൻ പി.എ.ജബ്ബാർ ഹാജി കൈമാറി.കുൻഫുദ കെ.എം.സി.സിയുടെ ധനസഹായം സെന്റർ ഭാരവാഹി കെ.പി.ബാപ്പു ഹാജി ഏറ്റുവാങ്ങി. പി.നസീറ,എ.അബ്ദുൽ കരിം,സറീന ഹസീബ്, അഷ്റഫ് മടാൻ,കെ.എ. സഗീർ,രായിൻക്കുട്ടി നീറാട്, ബഷീർ മച്ചിങ്ങലകത്ത്, യു.കെ.മുഹമ്മദിഷ, സി.ടി.മുഹമ്മദ്, എം.അബൂബക്കർഹാജി, പി.വി.ലത്തീഫ്കൊട്ടപ്പുറം, പി.വി.അഹമ്മദ്ഷാജു, സി.മുഹമ്മദ്റാഫി,കെ.അലവിക്കുട്ടി പ്രസംഗിച്ചു.

Share this post: