അറിയിപ്പുകള്‍
ശുചിത്വ പക്ഷാചരണം : കണ്‍വെന്‍ഷന്‍ നടത്തി

06-Aug-2017
മലപ്പുറം: ആഗസ്റ്റ്‌ 15 വരെയുള്ള ശുചിത്വ പക്ഷചാരണ പരിപാടികളുടെ ഭാഗമായി നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ യൂത്ത്‌ വോളന്റിയര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട്‌ ശുചിത്വ കണ്‍വെന്‍ഷന്‍ നടത്തി. യൂത്ത്‌ ക്ലബ്ബുകളുടെ പങ്കാളിത്തത്തോടെ ഗ്രാമ തലങ്ങളില്‍ ശുചീകരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കണ്‍വെന്‍ഷനില്‍ തീരുമാനിച്ചു. നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത്‌ കോര്‍ഡിനേറ്റര്‍ കെ. കുഞ്ഞഹമ്മദ്‌ അദ്ധ്യക്ഷനായി. എന്‍.ഐ.സി ജില്ലാ ഇന്‍ഫര്‍മാറ്റിക്‌ ഓഫീസര്‍ കെ.പി പ്രതീഷ്‌, പി. അസ്‌മാബി എന്നിവര്‍ സംസാരിച്ചു. കണ്‍വെന്‍ഷനില്‍ പങ്കെടുത്തവര്‍ സ്വച്ഛതാ പ്രതിജ്ഞയെടുത്തു. പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത്‌ സന്ദേശം ചടങ്ങില്‍ വായിച്ചു.

Share this post: