പ്രാദേശിക വാര്‍ത്തകള്‍
സമസ്ത ബഹ്റൈന്‍ മോട്ടിവേഷന്‍ ക്ലാസ്സും കരിയര്‍ ഗൈഡന്‍സും ഇന്ന് (21-9-18, വെള്ളി) മനാമയില്‍
മനാമ: മനാമ കാപിറ്റല്‍ ചാരിറ്റീസിന്‍റെ നേതൃത്വത്തില്‍ സമസ്ത ബഹ്റൈന്‍ – മനാമ ഇര്‍ഷാദുല്‍ മുസ് ലിമീന്‍ മദ്റസക്കു കീഴില്‍ സംഘടിപ്പിക്കുന്ന മോട്ടിവേഷന്‍ ക്ലാസും കരിയര്‍ഗൈഡന്‍സ് ക്ലാസ്സും ഇന്ന് (21-9-18, വെള്ളി) മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍നടക്കും.
രക്ഷിതാക്കള്‍ക്കായി സംഘടിപ്പിക്കുന്ന മോട്ടിവേഷന്‍ ക്ലാസ് ഇന്ന് (21-9-18, വെള്ളി) രാത്രി 7.മണിക്ക് നടക്കും. പ്രമുഖ പണ്ഢിതനും പാരന്‍റിംഗ് ട്രൈനറുമായ അസ്ഗറലി ഹുദവി രണ്ടത്താണി നേതൃത്വം നല്‍കും.
പ്രസ്തുത ക്ലാസ്സില്‍ മദ്റസാ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന്  മദ്റസാ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
ഇന്ന് (21-9-18, വെള്ളി) വൈകിട്ട് 3.30 മുതല്‍ 5.30 വരെ നടക്കുന്ന കരിയര്‍ഗൈഡന്‍സ് ക്ലാസില്‍ 7ാം ക്ലാസ്സിനു മുകളില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളും പങ്കെടുക്കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 33450553
Share this post: