കേരളം
സരിതയുടെ ലിസ്റ്റില്‍ പാണക്കാട് ബഷീറലി തങ്ങളും

09/11/2017
മലപ്പുറം: ഇന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വെച്ച സോളാര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ സരിതയുമായി ലൈംഗിക ബന്ധപ്പെട്ടവരുടെ ലിസ്റ്റില്‍ പാണക്കാട് ബഷീറലി തങ്ങളുടെ പേരും. സരിതയുടെ പരാതികള്‍ എന്ന നിലയില്‍ കത്തില്‍ പരാമര്‍ശിക്കപ്പെട്ടവരുടെയും സരിത നേരിട്ട് പരാതി നല്‍കിയവരെയും കുറിച്ചുള്ള ഭാഗത്താണ് പാണക്കാട് ബഷീറലി തങ്ങളുടെ പേരും ഉള്‍പ്പെട്ടിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദ്ദേശാനുസരണം അദ്ദേഹം സരിതയെ കണ്ടുവെന്നും പിന്നീട് ലൈംഗികമായി പീഡിപ്പിച്ചു എന്നുമാണ് റിപ്പോര്‍ടിലുള്ളത്. ഇതോടെ കോണ്‍ഗ്രസിന് പുറമെ മുസ്ലിം ലീഗും സോളാര്‍ കേസില്‍ വെട്ടിലായിരിക്കുകയാണ്.നേരത്തെ സരിതയുടെ കത്തിന്റെ ഭാഗങ്ങള്‍ പുറത്തുവന്നപ്പോള്‍ തന്നെ ബഷീറലി തങ്ങളും സരിതയെ പീഡിപ്പിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Share this post: