കേരളം
സാഹിത്യങ്ങള്‍ മനുഷ്യന്റെ ഹൃദയത്തെ ശുദ്ധീകരിക്കുന്നതിന്‌ ഉപയോഗിക്കണം- അല്ലാമ സയ്യിദ്‌ മുഹമ്മദ്‌ റാബിഅ്‌ നദ്‌വി

04-Jan-2017
നിലമ്പൂര്‍: സാഹിത്യങ്ങള്‍ വിനോദത്തിനുള്ളതല്ലെന്നും മനുഷ്യന്റെ ഹൃദയം ശുദ്ധീകരിക്കാന്‍ പ്രയോജനപ്പെടുത്തുന്നതിനായിരിക്കണമെന്നും ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡ്‌ പ്രസിഡന്റ്‌ അല്ലാമ സയ്യിദ്‌ മുഹമ്മദ്‌ റാബിഅ്‌ ഹസനി നദ്‌വി അഭിപ്രായപ്പെട്ടു. എരഞ്ഞിമങ്ങാട്‌ ജൗഹറുല്‍ ഇസ്വ്‌ലാഹ്‌ ദഅ്‌വ കോളജിന്റെ സഹകരണത്തോെട ഇന്റര്‍നാഷണല്‍ ലീഗ്‌ ഓഫ്‌ ഇസ്‌ലാമിക്‌ ലിറ്ററേച്ചര്‍ കേരള ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ഇസ്‌ലാമിക സാഹിത്യം എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ നിലമ്പൂര്‍ പീവീസ്‌ ഓഡിറ്റോറിയത്തില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യത്തെ നാം നേര്‍വഴിക്ക്‌ ഉപയോഗിക്കണം. കേവലം രസത്തിനും വിനോദത്തിനും വേണ്ടി സാഹിത്യത്തെ കൂട്ടുപിടിക്കരുത്‌. സാഹിത്യം നന്‍മയുടെ ഭാഷയാവണം. ജീവിതത്തിന്റെ മഹത്തായ ലക്ഷ്യങ്ങളിലേക്ക്‌ നയിക്കാനും മാനുഷിക മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാനും സാഹിത്യത്തെ ഉപയോഗിക്കണം. ഖുര്‍ആന്‍ ഏറ്റവും നല്ല സാഹിത്യ സൗന്ദര്യം ഉണര്‍ത്തുന്നതിനുള്ള ഉദാഹരണമാണ്‌. ജനങ്ങള്‍ക്ക്‌ പ്രയോജനകരമാക്കുന്ന തരത്തില്‍ ഭാഷയാകുന്ന സാഹിത്യത്തെ മുറുകെ പിടിച്ചാല്‍ ജീവിതത്തില്‍ വിജയം നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു. പി.വി അബ്ദുല്‍ വഹാബ്‌ എം.പി അധ്യക്ഷനായി. എം.പി അബ്ദുസമദ്‌ സമദാനി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ഹോസ്‌റ്റല്‍ ഉദ്‌ഘാടനം ഡോ. ഹുസൈന്‍ മടവൂര്‍ നിര്‍വഹിച്ചു. ജൗഹര്‍ ദഅ്‌വ കോളജ്‌ പ്രിന്‍സിപ്പല്‍ എം.എം നദ്‌വി, പി.വി അലിമുബാറക്‌, സയ്യിദ്‌ മുഹമ്മദ്‌ വാദിഹ്‌ റശീദ്‌ നദ്‌വി, പി.കെ. ബഷീര്‍ എം.എല്‍.എ, അബ്ദുശുക്കൂര്‍ കാസിമി ഓച്ചിറ, പി.വി ഹംസ, മുഹമ്മദ്‌ ഇല്‍യാസ്‌ നദ്‌വി ബട്‌ക്കല്‍, അമല്‍ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. എം. ഉസ്‌മാന്‍, കുഞ്ഞിമുഹമ്മദ്‌ മദനി പറപ്പൂര്‍, സയ്യിദ്‌ ഹാശിം ഹദ്ദാദ്‌ തങ്ങള്‍, സി. മുഹമ്മദ്‌ സലീം സുല്ലമി, പ്രൊഫ. അനീഷ്‌ ഛിശ്‌തി പൂനൈ, അനസ്‌ മൗലവി കണ്ണൂര്‍, കെ.എച്ച്‌ അനീഷ്‌ ജൗഹരി, സി.എച്ച്‌ അലിജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വിവിധ വിഷയങ്ങളിലായി ഡോ. ജമാലദ്ദീന്‍ ഫാറൂഖി, ഡോ. ശഫീക്ക്‌ റഹ്‌മാനി വഴിപ്പാറ, അഷ്‌റഫ്‌ കീഴുപറമ്പ്‌, ഇ.കെ.എം പന്നൂര്‍, സാലിഹ്‌ പുതുപൊന്നാനി തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സംഘടനയുടെ കേരള ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം, കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഇതിനോടകം സെമിനാറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌.

Share this post: