പ്രാദേശിക വാര്‍ത്തകള്‍
സി എം നാണി സി പി ഐ എം കോട്ടപ്പടി ലോക്കൽ സെക്രട്ടറി

29/10/2017

മലപ്പുറം: ഒക്ടോബർ 27,29 തിയ്യതികളിലായി നടന്നു വന്ന കോട്ടപ്പടി ലോക്കൽ സമ്മേളനം സമാപിച്ചു. ലോക്കൽ സെക്രട്ടറിയായി സിഎം നാണിയെ തെരഞ്ഞെടുത്തു. സമ്മേളനം സിപിഐഎം ജില്ല കമ്മിറ്റി അംഗം വിപി അനിൽ ഉദ്ഘാടനം ചെയ്തു, ജില്ല കമ്മിറ്റി അംഗങ്ങളായ കെപി അനിൽ, കെപി സുമതി, ഏരിയ സെക്രട്ടറി കെ മജുനു, ഏരിയ കമ്മിറ്റി അംഗങ്ങളായ പാലോളി കുഞ്ഞിമുഹമ്മദ്,കെവി ബാലകൃഷ്ണൻ,കെപി ഫൈസൽ എന്നിവർ സംസാരിച്ചു.

Share this post: